എൽഡിഎഫ് ഉണ്ടാക്കിയ വിവാദങ്ങൾ തെരഞ്ഞെടുപ്പുകളിൽ ഗുണകരമായതാണ് ചരിത്രം; ഷാഫി പറമ്പിൽ
കെ.സി വേണുഗോപാൽ പെൻഷൻ വിതരണത്തെ കുറിച്ച് പറഞ്ഞതിനെ വിവാദമാക്കിയത് എൽഡിഎഫിന് തിരിച്ചടിയാകുമെന്നും ഷാഫി പറമ്പിൽ മീഡിയവണ്ണിനോട് പറഞ്ഞു.

നിലമ്പൂർ: എൽഡിഎഫ് ഉണ്ടാക്കിയ വിവാദങ്ങൾ തെരഞ്ഞെടുപ്പുകളിൽ തങ്ങൾക്ക് ഗുണകരമായ ചരിത്രമാണ് ഉണ്ടായിട്ടുള്ളതെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പിൽ. കെ.സി വേണുഗോപാൽ പെൻഷൻ വിതരണത്തെ കുറിച്ച് പറഞ്ഞതിനെ വിവാദമാക്കിയത് എൽഡിഎഫിന് തിരിച്ചടിയാകുമെന്നും ഷാഫി പറമ്പിൽ മീഡിയവണ്ണിനോട് പറഞ്ഞു.
'ആളുകൾക്കും ബോധ്യമുണ്ടാകും. തെരഞ്ഞെടുപ്പ് വരുമ്പോൾ ഗഡു കൊടുക്കേണ്ടതല്ലല്ലോ പെൻഷൻ. സിപിഎം പെൻഷൻ കൈക്കൂലിയെ പോലെ കാണുന്നുവെന്നാണ് പറഞ്ഞത്' എന്ന് ഷാഫി പറമ്പിൽ വ്യക്തമാക്കി.
മലപ്പുറത്തെ സംബന്ധിച്ച് ആളുകളെ വേദനിപ്പിക്കുന്ന രീതിയിൽ പ്രസ്താവന നടത്തിയത് ആരാണ്, ഇംഗ്ലീഷ് പത്രത്തെ വിളിച്ചു വരുത്തി അഭിമുഖം നൽകിയതാരാണ്. ഇതൊക്കെ ചെയ്ത ആളുകൾ ഞങ്ങളെ അതിനുത്തരവാദിക്കളാക്കുകയാണെന്നും ഷാഫി പറമ്പിൽ ആരോപിച്ചു. വിവാദങ്ങളിൽ ആശങ്കയില്ല, വിവാദങ്ങൾ സഹായിച്ചിട്ടേ ഉള്ളൂവെന്നും ഷാഫി വിശദീകരിച്ചു.
watch video:
Adjust Story Font
16

