Quantcast

മകള്‍ അമ്മയുടെ തലയില്‍ വെട്ടിയ ശേഷം കരിയില കൂട്ടിയിട്ട്​ കത്തിച്ചു

മാനസികാസ്വസ്ഥ്യമുള്ള ലീലയും അന്നമ്മയും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും തുടർന്ന് ലീല അന്നമ്മയുടെ തലയില്‍ വെട്ടുകയുമായിരുന്നു

MediaOne Logo

ijas

  • Updated:

    2021-09-10 10:02:41.0

Published:

10 Sept 2021 3:25 PM IST

മകള്‍ അമ്മയുടെ തലയില്‍ വെട്ടിയ ശേഷം കരിയില കൂട്ടിയിട്ട്​ കത്തിച്ചു
X

തിരുവനന്തപുരം നരുവാമൂട്ടിൽ മകൾ അമ്മയെ വെട്ടിക്കൊലപ്പെടുത്തി. മൊട്ടമുട സ്വദേശി അന്നമ്മ ആണ് മരിച്ചത്. മകൾ ലീലയ്ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പൊലിസ് പറഞ്ഞു. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. മാനസികാസ്വസ്ഥ്യമുള്ള ലീലയും അന്നമ്മയും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും തുടർന്ന് ലീല അന്നമ്മയുടെ തലയില്‍ വെട്ടുകയുമായിരുന്നു. ശേഷം മൃതദേഹം വീടിന് പുറത്തെ റോഡിലേക്കെത്തിച്ച് കരിയില കൂട്ടിയിട്ട് കത്തിക്കാൻ ശ്രമിച്ചു. തീ കത്തിക്കുന്നത് കണ്ട പരിസര വാസികളാണ് വിവരം പൊലീസിൽ അറിയിച്ചത്.

വീട്ടിൽ അന്നമ്മയും ലീലയും മാത്രമാണ് താമസം. ഇരുവരും തമ്മിൽ വാക്ക് തർക്കം പതിവായിരുന്നെന്ന് പ്രദേശവാസികൾ പറയുന്നു. കൊലപാതകത്തിന് ശേഷം വീട്ടിനുള്ളില്‍ കയറി കതകടച്ച് കിടന്നുറങ്ങുകയായിരുന്ന ലീലയെ നരുവാമൂട് പൊലീസ് അറസ്റ്റ് ചെയ്തു.

TAGS :

Next Story