Quantcast

തൃശൂരിൽ വയോധികയെ കടിച്ചു കൊന്ന നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു

കിടപ്പുരോഗിയായ വയോധികയെയാണ് തെരുവുനായ കടിച്ചു കൊന്നത്

MediaOne Logo

Web Desk

  • Published:

    13 March 2026 5:14 PM IST

തൃശൂരിൽ വയോധികയെ കടിച്ചു കൊന്ന നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു
X

തൃശൂർ: തൃശൂർ വെള്ളറക്കാട് എരുമപ്പെട്ടിയിൽ വയോധികയെ കടിച്ചു കൊന്ന നായക്ക് പേവിഷബാധ. നായയുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. മറ്റ് രണ്ട് വളർത്തുനായ്ക്കളെ ഈ നായ കടിച്ചിരുന്നു. കടിയേറ്റ നായ്ക്കൾക്ക് വാക്സിനേഷൻ നൽകി.

കിടപ്പുരോഗിയായ വയോധികയെയാണ് തെരുവുനായ കടിച്ചു കൊന്നത്. 84 വയസുള്ള കാർത്തികയാണ് മരിച്ചത്. കാർത്തികയുടെ 60 വയസുള്ള മാനസികാസ്വാസ്ഥ്യമുള്ള മകനും ഗുരുതരമായി പരിക്കേറ്റു. ഇന്നലെ വൈകീട്ട് ആറുമണിക്കായിരുന്നു സംഭവം.

TAGS :

Next Story