Quantcast

കമ്മ്യൂണിസ്റ്റുകാരെ ഉൻമൂലനം ചെയ്യുക എന്നതാണ് സംഘപരിവാറിന്റെ ലക്ഷ്യം: സീതാറാം യെച്ചൂരി

ഭരണഘടന അട്ടിമറിക്കാനാണ് ബിജെപിയും കേന്ദ്ര സർക്കാരും സംഘടിതമായി ശ്രമിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2022-03-01 07:14:30.0

Published:

1 March 2022 6:07 AM GMT

കമ്മ്യൂണിസ്റ്റുകാരെ ഉൻമൂലനം ചെയ്യുക എന്നതാണ് സംഘപരിവാറിന്റെ ലക്ഷ്യം: സീതാറാം യെച്ചൂരി
X

വലതുപക്ഷം ആക്രമണോത്സുകമായ രാഷ്ട്രീയം മുന്നോട്ട് വെക്കുന്നതാണ് സമീപകാല സാഹചര്യമെന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. അമിതാധികാരവും അടിച്ചമർത്തലും നടപ്പാക്കുന്നു. കമ്മ്യൂണിസ്റ്റുകാരെ ഉൻമൂലനം ചെയ്യലാണ് സംഘ പരിവാറിന്റെ ലക്ഷ്യം. പൗരാവകാശങ്ങൾ ഇല്ലാതാക്കാൻ കേന്ദ്ര സർക്കാറും ശ്രമിക്കുന്നതായും യെച്ചൂരി പറഞ്ഞു. എരണാകുളത്ത് സിപിഎം സംസ്‌ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണഘടന അട്ടിമറിക്കാനാണ് ബിജെപിയും കേന്ദ്ര സർക്കാരും സംഘടിതമായി ശ്രമിക്കുന്നത്. ഇത് കാരണം പാർലമെന്റിന്റേയും കോടതിയുടേയും സ്വാതന്ത്ര്യമാണ് ഇല്ലാതാവുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷനേയും നോക്കുകുത്തിയാക്കിയെന്നും അദ്ദേഹം ആരോപിച്ചു.

കേന്ദ്ര സർക്കാറിനെതിരെ രാജ്യവ്യാപകമായ പ്രക്ഷോഭങ്ങൾക്കും ഇക്കാലം സാക്ഷ്യം വഹിച്ചു. കർഷക പ്രക്ഷോഭം ഇതിനുദാഹരണമാണ്. അമേരിക്കയുടെ സാമ്രാജ്യത്വമോഹങ്ങൾക്ക് പിന്തുണ നൽകുന്ന രാജ്യമായി ഇന്ത്യയെ മാറ്റിയിരിക്കുകയാണ് മോദി സർക്കാർ എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുതിർന്ന സംസ്ഥാന കമ്മിറ്റിയംഗം ആനത്തലവട്ടം ആനന്തൻ പതാകയുയർത്തിയതോടുകൂടി എറണാകുളത്തെ സിപിഎം സംസ്ഥാന സമ്മേളനത്തിന് തുടക്കമായി. സീതാറാംയെച്ചൂരി, വൃന്ദ കാരാട്ട് പിണാറായി വിജയൻ തുടങ്ങി മുതുർന്ന നേതാക്കളല്ലൊം സമ്മളനനഗരിയിൽ എത്തിച്ചേർന്നിട്ടുണ്ട്.

TAGS :

Next Story