Quantcast

സെക്രട്ടറിയേറ്റിലെ പഞ്ചിംഗ് ഉത്തരവിൽ ഭേദഗതി വരുത്തി സർക്കാർ

ജീവനക്കാരുടെ കടുത്ത പ്രതിഷേധത്തിനൊടുവിലാണ് തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്നാക്കം പോയത്

MediaOne Logo

Web Desk

  • Updated:

    2023-04-01 04:55:38.0

Published:

1 April 2023 3:00 AM GMT

The government has amended the punching order in the secretariat, breaking news malayalam
X

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പഞ്ചിംഗ് ഉത്തരവിൽ ഭേദഗതി വരുത്തി സർക്കാർ. ആക്‌സസ് കൺട്രോൾ സിസ്റ്റം ബയോമെട്രിക് പഞ്ചിംഗുമായി ബന്ധിപ്പിക്കുമെന്ന ഭാഗം ഒഴിവാക്കി. ജീവനക്കാരുടെ എതിർപ്പിനെ തുടർന്നാണ് ഉത്തരവിലെ മാറ്റം. ഈ മാസം 18നായിരുന്നു പൊതുഭരണവകുപ്പിന്റെ ആദ്യ ഉത്തരവ് പുറത്തിറങ്ങിയത്.

ഉത്തരവ് പ്രകാരം 2023 ഏപ്രിൽ ഒന്നു മുതൽ എല്ലാ ജീവനക്കാരും അകത്തേക്കും പുറത്തേക്കുമുള്ള സഞ്ചാരത്തിന് ആക്‌സിസ് കൺട്രോൾ സംവിധാനം ഉപയോഗിക്കേണ്ടതാണെന്നും രണ്ടുമാസത്തേക്ക് ഈ സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുകയും തുടർന്ന് അതിലുള്ള നിർദേശങ്ങൾ കൂടി കണക്കിലെടുത്ത് ബയോമെട്രിക് ഹാജർ സംവിധാനവുമായി ആക്‌സിസ് കൺട്രോൾ സംവിധാനത്തെ യോജിപ്പിക്കാനുള്ള മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുന്നതായിരുന്നു ഉത്തരവ്. ഇതിനെതിരെ വലിയ തോതിലുള്ള പ്രതിഷേധം ജീവനക്കാരുടെ ഭാഗത്തുനിന്നുമുണ്ടായി.

TAGS :

Next Story