സിസ തോമസിന്റെ നിയമനം ചോദ്യം ചെയ്ത് സർക്കാർ അപ്പീൽ നൽകും

സിസ തോമസിനെ നിയമിച്ചതിനെതിരെ സർക്കാർ സമർപ്പിച്ച ഹരജി ഇന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളിയിരുന്നു.

MediaOne Logo

Web Desk

  • Updated:

    2022-11-29 12:31:40.0

Published:

29 Nov 2022 12:31 PM GMT

സിസ തോമസിന്റെ നിയമനം ചോദ്യം ചെയ്ത് സർക്കാർ അപ്പീൽ നൽകും
X

തിരുവനന്തപുരം: സാങ്കേതിക സർവകലാശാല വി.സിയായി സിസ തോമസിനെ നിയമിച്ചത് ചോദ്യം ചെയ്ത് സർക്കാർ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകും. വിധി പകർപ്പ് ലഭിച്ച ശേഷം നിയമോപദേശം തേടും. സർക്കാർതലത്തിൽ കൂടിയാലോചനകൾ നടത്തിയ ശേഷമാകും അപ്പീൽ നൽകുക. നിയമനം ചട്ടങ്ങൾ ലംഘിച്ചാണെന്ന വാദത്തിൽ ഉറച്ചുനിൽക്കാനാണ് സർക്കാർ തീരുമാനം.

സിസ തോമസിനെ നിയമിച്ചതിനെതിരെ സർക്കാർ സമർപ്പിച്ച ഹരജി ഇന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. രണ്ടോ മൂന്നോ മാസത്തിനുള്ളിൽ സ്ഥിരം വി.സിയെ നിയമിക്കണം. രണ്ടാഴ്ചക്കുള്ളിൽ സെർച്ച് കമ്മിറ്റി രൂപീകരിക്കണമെന്നും ചാൻസലർക്കും യു.ജി.സിക്കും സർവകലാശാലക്കും കോടതി നിർദേശം നൽകി.

സിസ തോമസിന്റെ നിയമനം കുറഞ്ഞ കാലത്തേക്കുള്ളതായതിനാൽ അവർക്ക് സ്ഥാനത്ത് തുടരാമെന്ന് കോടതി അറിയിച്ചു. സിസ തോമസിന്റെ യോഗ്യതയിൽ തർക്കമില്ലെന്നും അവർക്ക് സീനിയോറിറ്റി ഉണ്ടോയെന്ന് മാത്രമാണ് ഇനി പരിശോധിക്കേണ്ടതെന്നും വിധിയിൽ ചൂണ്ടിക്കാട്ടി. യു.ജി.സി മാനദണ്ഡപ്രകാരം സിസ തോമസിന്റെ യോഗ്യത വ്യക്തമായതാണെന്നും കോടതി പറഞ്ഞു.

TAGS :

Next Story