ഡോ. ഹാരിസ് പറഞ്ഞത് ശരിവെച്ച് ആരോഗ്യവകുപ്പിൻ്റെ ഉത്തരവ്
മൂത്രാശയക്കല്ല് പൊടിക്കുന്ന ഉപകരണം (ESWL) വാങ്ങാൻ ഭരണാനുമതി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് യൂറോളജി വകുപ്പിൽ ഡോക്ടർ ഹാരിസ് ചിറക്കൽ ചൂണ്ടിക്കാണിച്ച ഉപകരണം വാങ്ങാൻ ആരോഗ്യവകുപ്പ് ഭരണാനുമതി നൽകി ഉത്തരവിറക്കി. 2023 മുതൽ ഉപകരണം പ്രവർത്തിക്കുന്നില്ല എന്ന് ഡോക്ടർ ഹാരിസ് നേരത്തെ ബന്ധപ്പെട്ട അധികൃതരെ അറിയിച്ചിരുന്നു.
ആവശ്യം പറഞ്ഞ് രണ്ടുവർഷം കഴിഞ്ഞാണ് രണ്ടു കോടി രൂപയുടെ ഉപകരണം വാങ്ങാനുള്ള ഭരണാനുമതിയാണ് നൽകിയത്. ആശുപത്രി വികസന സമിതി മുഖേന ഉപകരണം വാങ്ങും. മൂത്രാശയെ കല്ല് പൊടിക്കുന്ന ESWL എന്ന ഉപകരണം വാങ്ങാനാണ് അനുമതി.13 വർഷമായി ഉപയോഗിക്കുന്ന ഉപകരണമാണ് മാറ്റി വാങ്ങുന്നത്.
Next Story
Adjust Story Font
16

