സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; മഴ മുന്നറിയിപ്പിൽ മാറ്റം
പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം. കോഴിക്കോടും വയനാടും ഇന്ന് റെഡ് അലർട്ട് തുടരും. സംസ്ഥാനത്തെ ഒൻപത് ജില്ലകളിൽ നിലവിൽ ഓറഞ്ച് അലർട്ട് തുടരുന്നു.
പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ബാക്കി 10 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. ബംഗാൾ ഉൾക്കടലിന് മുകളിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്ന് അടുത്ത മൂന്നുദിവസം ശക്തമായ കാറ്റോട് കൂടി കാലവർഷം സജീവമാകും.
Next Story
Adjust Story Font
16

