Quantcast

അഭിഭാഷകയ്ക്ക് മർദനമേറ്റ സംഭവം; ബാർ കൗൺസിൽ ആഭ്യന്തര അച്ചടക്ക സമിതിക്ക് വിട്ടു

മൊഴികളും തെളിവുകളും പരിശോധിച്ച് ഒരു മാസത്തിനകം അന്തിമ തീരുമാനമെടുക്കും.

MediaOne Logo

Web Desk

  • Updated:

    2025-05-31 13:19:12.0

Published:

31 May 2025 5:47 PM IST

അഭിഭാഷകയ്ക്ക് മർദനമേറ്റ സംഭവം;  ബാർ കൗൺസിൽ ആഭ്യന്തര അച്ചടക്ക സമിതിക്ക് വിട്ടു
X

തിരുവനന്തപുരം: തിരുവനന്തപുരത്ത് അഭിഭാഷകയ്ക്ക് മർദ്ദനമേറ്റ സംഭവം ബാർ കൗൺസിൽ ആഭ്യന്തര അച്ചടക്ക സമിതിക്ക് വിട്ടു. മൂന്നംഗ സമിതി വിഷയത്തിൽ തുടർ അന്വേഷണം നടത്തും. മൊഴികളും തെളിവുകളും പരിശോധിച്ച് ഒരു മാസത്തിനകം അന്തിമ തീരുമാനമെടുക്കും.

ബാർ കൗൺസിൽ നടത്തിയ ഹിയറിങ്ങിലാണ് തീരുമാനം. പരാതിക്കാരി ഹിയറിങ്ങിന് നേരിട്ടെത്തിയിരുന്നു. ബെയ്‌ലിൻ ഓൺലൈനായാണ് ഹാജരായത്. ബാർ കൗൺസിലിൽ വിശ്വാസമുണ്ടെന്ന് അഡ്വക്കേറ്റ് ശ്യാമിലി വ്യക്തമാക്കി. സംഭവത്തിൽ ബെയ്‌ലിനെ ബാർ കൗൺസിൽ നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു. ഇടതു കവിളിൽ രണ്ടു തവണ അടിച്ചു ഗുരുതര പരിക്കേൽപിച്ചുവെന്നാണ് ബെയിലിനെതിരായ പരാതി.

watch video:

TAGS :

Next Story