Quantcast

'കേരള സ്റ്റോറി' കണ്ടിട്ടില്ല; അഭിപ്രായം പറയാൻ ആളല്ല-ഗവർണർ

'സിനിമ കണ്ടതുകൊണ്ടായിരിക്കും പ്രധാനമന്ത്രി അഭിപ്രായം പറഞ്ഞത്. സിനിമയിലുള്ളത് യഥാർത്ഥ സംഭവമാണെന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നുണ്ടെങ്കിൽ അത് സർക്കാർ അന്വേഷിക്കണം.'

MediaOne Logo

Web Desk

  • Published:

    5 May 2023 1:37 PM GMT

KeralagovernorArifMohammadKhanaboutTheKeralaStorymovie, TheKeralaStory, KeralaGovernor, ArifMohammadKhan
X

കൊച്ചി: വിവാദ സിനിമ 'കേരള സ്റ്റോറി'യെക്കുറിച്ച് പ്രതികരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സിനിമ കണ്ടിട്ടില്ലെന്നും സിനിമയെക്കുറിച്ച് പറയാൻ താൻ ആളല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പ്രധാനമന്ത്രി സിനിമ കണ്ടതുകൊണ്ടായിരിക്കും അഭിപ്രായം പറഞ്ഞതെന്നും ഗവർണർ പ്രതികരിച്ചു.

സിനിമയിലുള്ളത് യഥാർത്ഥ സംഭവമാണെന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നുണ്ടെങ്കിൽ അത് അന്വേഷിക്കണം. ഇത്തരത്തിലുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ സർക്കാർ അന്വേഷിക്കട്ടെ. എല്ലാവർക്കും അഭിപ്രായസ്വാതന്ത്ര്യമുണ്ട്. നിയമലംഘനം നടന്നുവെന്ന് ബോധ്യപ്പെട്ടാൽ അതേക്കുറിച്ച് തുറന്നുപറയാൻ എല്ലാർക്കും അവകാശമുണ്ട്-ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

ആരോപണപ്രത്യാരോപണങ്ങൾ നടത്തുന്നതിന് പകരം വസ്തുതകൾ അന്വേഷിക്കട്ടെ. തെറ്റ് നടന്നുവെങ്കിൽ നടപടിയെടുക്കണം. ഭാവിയിൽ ഇത്തരം തെറ്റുകൾ ആവർത്തിക്കാതിരിക്കണം. എന്തെങ്കിലും വെളിച്ചത്ത് വന്നിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കേണ്ടത് അധികൃതരുടെ ഉത്തരവാദിത്തമാണ്. ഇതിൽ ആവശ്യമായ നിയമനടപടി സ്വീകരിക്കേണ്ടതുണ്ടെന്നും ഗവർണർ കൂട്ടിച്ചേർത്തു.

Summary: Governor Arif Mohammad Khan said that he has not watched the controversial movie 'The Kerala Story' and he is not the person to talk about the movie

TAGS :

Next Story