Quantcast

സിപിഎം നേതാക്കളുടെ അഭിപ്രായം ആത്മസംതൃപ്തിക്കുവേണ്ടി, തീരുമാനം എടുക്കാനുള്ള ആർജ്ജവം ലീഗിനുണ്ട്: സാദിഖലി തങ്ങൾ

എസ്‌ഡിപിഐ - സിപിഎം ധാരണയുണ്ടെന്ന് കോൺഗ്രസ് പറയുന്നത് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാകുമെന്നും സാദിഖലി തങ്ങൾ പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2026-03-28 09:59:41.0

Published:

28 March 2026 1:43 PM IST

സിപിഎം നേതാക്കളുടെ അഭിപ്രായം ആത്മസംതൃപ്തിക്കുവേണ്ടി, തീരുമാനം എടുക്കാനുള്ള ആർജ്ജവം ലീഗിനുണ്ട്: സാദിഖലി തങ്ങൾ
X

കോഴിക്കോട്: ജമാഅത്തെ ഇസ്‌ലാമിയുടെ നിർദേശപ്രകാരമാണ് ലീഗ് തീരുമാനങ്ങൾ എടുക്കുന്നതെന്ന സിപിഎം നേതാക്കളുടെ അഭിപ്രായം അവരുടെ ആത്മസംതൃപ്തിക്കുവേണ്ടിയെന്ന് സാദിഖലി തങ്ങൾ.

ഒറ്റയ്ക്ക് തീരുമാനമെടുക്കാനുള്ള ആർജ്ജവം ലീഗിന് ഉണ്ട്. ഷാജിയെ മത്സരിപ്പിക്കാൻ തീരുമാനിച്ചത് മുസ്‌ലിം ലീഗാണ്. മലപ്പുറത്ത് മത്സരിക്കാനാണ് ആ​ഗ്രഹമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. അപ്പോൾ വേങ്ങരയിൽ ഒഴിവ് വന്നപ്പോൾ ഷാജിയെ അവിടെ സ്ഥാനാർഥിയാക്കി. എസ്‌ഡിപിഐ - സിപിഎം ധാരണയുണ്ടെന്ന് കോൺഗ്രസ് പറയുന്നത് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാകുമെന്നും തങ്ങൾ പറഞ്ഞു.

TAGS :

Next Story