Quantcast

കേരള സർവകലാശാല രജിസ്ട്രാറുടെ ലോഗിൻ ഐഡി സസ്‌പെൻഡ് ചെയ്തു

താൽക്കാലിക വിസിയുടെ ചുമതല ഏറ്റെടുത്ത സിസ തോമസിന്റേതാണ് നടപടി

MediaOne Logo

Web Desk

  • Published:

    4 July 2025 12:08 PM IST

കേരള സർവകലാശാല രജിസ്ട്രാറുടെ ലോഗിൻ ഐഡി സസ്‌പെൻഡ് ചെയ്തു
X

തിരുവനന്തപുരം: കേരള സർവകലാശാല രജിസ്ട്രാർ കെ.എസ് അനിൽകുമാറിന്റെ ലോഗിൻ ഐഡി വൈസ് ചാൻസലർ സസ്‌പെൻഡ് ചെയ്തു. താൽക്കാലിക വിസിയുടെ ചുമതല ഏറ്റെടുത്ത ഡോക്ടർ സിസാ തോമസിന്റെതാണ് നടപടി. സീനിയർ ജോയിൻറ് രജിസ്ട്രാർ പി ഹരികുമാറിനാണ് രജിസ്ട്രാറുടെ പുതിയ ചുമതല.

വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിന്റെ നടപടിയെ നിയമപരമായി നേരിടാനാണ് അനിൽകുമാറിന്റെ തീരുമാനം. നിയമോപദേശം കിട്ടിയ സാഹചര്യത്തിൽ കൂടിയാലോചനകൾക്ക് ശേഷം കോടതിയെ സമീപിക്കാനാണ് നീക്കം. സിൻഡിക്കേറ്റിലെ ഇടതുപക്ഷ അംഗങ്ങളും സർക്കാരും അനിൽകുമാറിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ മോഹനൻ കുന്നുമ്മലിന്റെ നടപടിയെ ചോദ്യം ചെയ്ത് സെനറ്റ് യോഗം വിളിച്ചു ചേർക്കണമെന്ന ആവശ്യം ഇടതുപക്ഷ സിൻഡിക്കേറ്റ് അംഗങ്ങൾ ഉയർത്തുന്നുണ്ട്.

watch video:

TAGS :

Next Story