Quantcast

പൊലീസിന് നേരെ ബോംബെറിഞ്ഞ മുഖ്യപ്രതിയും കൂട്ടാളിയും അറസ്റ്റിൽ

യുവാവിനെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച കേസിലെ പ്രതിയായ ഷെഫീഖിനെ അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടയിലാണ് പൊലീസിനുനേരെ ഷെഫീഖ് ബോംബ് എറിഞ്ഞത്

MediaOne Logo

ബിന്‍സി ദേവസ്യ

  • Updated:

    2023-01-15 10:13:26.0

Published:

15 Jan 2023 9:05 AM GMT

പൊലീസിന് നേരെ ബോംബെറിഞ്ഞ മുഖ്യപ്രതിയും കൂട്ടാളിയും അറസ്റ്റിൽ
X

തിരുവനന്തപുരം: കണിയാപുരത്ത് പൊലീസിന് നേരെ ബോംബെറിഞ്ഞ മുഖ്യപ്രതിയും കൂട്ടാളിയും അറസ്റ്റിൽ. ആര്യനാട് നിർമാണത്തിൽ ഉള്ള വീട്ടിൽ ഒളിവിൽ കഴിയവേ നാട്ടുകാരാണ് ഷെഫീഖിനെ പിടികൂടി പൊലീസിന് കൈമാറിയത്. വീടിന്‍റെ ഉടമസ്ഥനായ ശ്രീകുമാരൻ നായർ തന്‍റെ വീട്ടിൽ വെള്ളം ഒഴിക്കാൻ വന്നപ്പോഴാണ് ഷെഫീഖിനെ കാണുന്നത്. തുടർന്ന് ഷെഫീഖിനെ ചോദ്യം ചെയ്തപ്പോള്‍ യാതൊരു പ്രകോപനവുമില്ലാതെ ശ്രീകുമാരൻ നായരുടെ മുഖത്തടിക്കുകയും ശേഷം കല്ല് കൊണ്ട് തലക്കടിച്ച് കിണറ്റിൽ തള്ളിയിടുകയുമായിരുന്നു. മുഖ്യമന്ത്രിയുടെസ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി രാജശേഖരൻ നായരുടെ സഹോദരൻ ആണ് ശ്രീകുമാരൻ നായർ.

അബിനെയും ഷെഫീഖിനെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ മാറ്റി. രണ്ട് കേസുകളിൽ പ്രതിയാണ് ഷെഫീഖ്. കഴക്കൂട്ടത്താണ് സ്വർണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചത്. പുത്തൻ തോപ്പ് സ്വദേശി നിഖിൽ നോർബറ്റിനാണ് മർദനമേറ്റത്. മംഗലാപുരം സ്വർണ്ണക്കവർച്ചാ കേസിലെ പ്രതികളങ്ങിയ സംഘം തട്ടിക്കൊണ്ടുപോയ നിഖിലിനെ കഴക്കൂട്ടം പൊലീസാണ് രക്ഷപ്പെടുത്തിയത്. കഴിഞ്ഞ ദിവസമാണ് നിഖിലിനെ അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയത്. അഞ്ച് ലക്ഷം രൂപ നൽകണമെന്നാവശ്യപ്പെട്ടാണ് സംഘം നിഖിലിനെ തട്ടിക്കൊണ്ടുപോയത്. തുടർന്ന് പല സ്ഥലങ്ങളിലെത്തിച്ച് സംഘം ക്രൂരമായി മർദിച്ചുവെന്നാണ് പറയുന്നത്.

നിഖിലിന്റെ പിതാവിനെ വിളിച്ചാണ് സംഘം പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയത്. തുടർന്ന് ഇവരുടെ ലെക്കേഷൻ നിഖിലിന്റെ പിതാവിന് അയച്ചുകൊടുത്തതാണ് കേസിൽ വഴിത്തിരിവായത്. നിഖിലിന്റെ പിതാവ് അറിയിച്ചതിനെ തുടർ പൊലീസ് എത്തിയാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. എന്നാൽ പൊലീസിന് നേരെ ബോംബെറിഞ്ഞ പ്രതികൾ രക്ഷപ്പെടുകയായിരുന്നു.

Embed Video


TAGS :

Next Story