Quantcast

ഗീതയുടെയും വിഷ്ണുവിന്റെയും വിവാഹം നടത്തി മുസ്‌ലിം ലീഗ്; ക്ഷേത്രത്തിലെ ചടങ്ങിന് സാക്ഷിയായി നേതാക്കൾ

മലപ്പുറം വേങ്ങര പഞ്ചായത്തിലെ 12ാം വാര്‍ഡ് മുസ്ലിം യൂത്ത് ലീഗാണ് വിവാഹം നടത്താന്‍ മുന്നിട്ടിറങ്ങിയത്.

MediaOne Logo

Web Desk

  • Published:

    9 July 2023 10:35 AM IST

Geetha- Vishnu Wedding- IUML
X

ഗീതയുടെയും വിഷ്ണുവിന്റെയും വിവാഹം 

മലപ്പുറം: പാലക്കാട് സ്വദേശി ഗീതയുടെയും കോഴിക്കോട് സ്വദേശി വിഷ്ണുവിന്റെയും വിവാഹം നടത്തി മുസ്‌ലിം ലീഗ്. മലപ്പുറം വേങ്ങര പഞ്ചായത്തിലെ 12ാം വാര്‍ഡ് മുസ്ലിം യൂത്ത് ലീഗാണ് വിവാഹം നടത്താന്‍ മുന്നിട്ടിറങ്ങിയത്.

വേങ്ങര വലിയോറ മനാട്ടിപ്പറമ്പിലെ റോസ്‌മനാർ അഗതിമന്ദിരത്തിലെ അന്തേവാസിയാണ് ഗീത. കോഴിക്കോട് കുന്ദമംഗലം സ്വദേശിയാണ് വിഷ്ണു. ഒറ്റപ്പെട്ടുപോകുന്ന സ്ത്രീകളെയും പെൺകുട്ടികളെയും താമസിപ്പിക്കുന്ന റോസ്‌മാനറിൽ വർഷങ്ങളായുള്ള അന്തേവാസിയാണ് ഗീത. സമാനരീതിയിൽ കഴിഞ്ഞ സെപ്റ്റംബറിൽ ഗിരിജ എന്ന അന്തേവാസിയുടെ വിവാഹവും നടന്നിരുന്നു.

മുസ്‌ലിം ലീഗ് നേതാക്കളായ സാദിഖലി തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി, പി.എം.എ സലാം, സി.പി.ഐ.എം ജില്ലാ സെക്രട്ടറി മോഹനന്‍, ഡി.സി.സി അധ്യക്ഷന്‍ വിഎസ് ജോയ് ഉള്‍പ്പെടെ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പ്രദേശത്തെ കുടുംബങ്ങളും വിവാഹത്തില്‍ പങ്കെടുത്തു.

Watch Video Report



TAGS :

Next Story