Quantcast

വാഹനം കഴുകുന്നത് സംബന്ധിച്ച തര്‍ക്കം; മുക്കത്ത് വാഹന വാഷിങ് സ്ഥാപന ഉടമയെ മര്‍ദിച്ചു

നയന്റി ഗാരേജ് എന്ന സ്ഥാപനത്തിന്റെ ഉടമ റിജീഷ് റഹ്‌മാനാണ് മര്‍ദനമേറ്റത്. പരിക്കേറ്റ റിജീഷ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

MediaOne Logo

Web Desk

  • Updated:

    2021-08-23 10:44:48.0

Published:

23 Aug 2021 4:13 PM IST

വാഹനം കഴുകുന്നത് സംബന്ധിച്ച തര്‍ക്കം; മുക്കത്ത് വാഹന വാഷിങ് സ്ഥാപന ഉടമയെ മര്‍ദിച്ചു
X

വാഹനം കഴുകുന്നത് സംബന്ധിച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മുക്കത്ത് വാഹന വാഷിങ് സ്ഥാപന ഉടമയെ ക്രൂരമായി മര്‍ദിച്ചു. മൂന്ന് ബൈക്കുകളിലെത്തിയ എട്ട് പേരടങ്ങുന്ന സംഘമാണ് മര്‍ദിച്ചത്. മര്‍ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നയന്റി ഗാരേജ് എന്ന സ്ഥാപനത്തിന്റെ ഉടമ റിജീഷ് റഹ്‌മാനാണ് മര്‍ദനമേറ്റത്. പരിക്കേറ്റ റിജീഷ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഓണദിവസം ഉണ്ടായ തര്‍ക്കത്തിന്റെ പേരിലാണ് യുവാവിനെ മര്‍ദിച്ചത്. മര്‍ദിച്ച സംഘത്തിലെ ഒരാള്‍ ഓണത്തിന് വാഹനം കഴുകാനെത്തിയപ്പോള്‍ തിരക്കായതിനാല്‍ അപ്പോള്‍ തന്നെ കഴുകാനാവില്ലെന്ന് തൊഴിലാളികള്‍ പറഞ്ഞതിനെ തുടര്‍ന്ന് ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇന്ന് രാവിലെ വീണ്ടും ഇതേ വ്യക്തി വാഹനവുമായെത്തി. കുറച്ച് കാത്തിരിക്കണം എന്ന് പറഞ്ഞപ്പോള്‍ സ്ഥാപന ഉടമയെ മര്‍ദിക്കുകയായിരുന്നു.

TAGS :

Next Story