Quantcast

'പാർട്ടി ഒരു ക്വട്ടേഷനും തില്ലങ്കേരിയെ ഏൽപ്പിച്ചിട്ടില്ല, ആര് പറഞ്ഞിട്ടാണ് കൊല നടത്തിയതെന്ന് വ്യക്തമാക്കണം': എം.വി ജയരാജൻ

തെറി രാജാവാകാനാണ് തില്ലങ്കേരിയുടെ ശ്രമമെന്നും കൊലപാതകം നടത്തിയത് ആകാശ് തന്നെയെന്ന് സമ്മതിച്ചിട്ടുണ്ടെന്നും ജയരാജൻ വ്യക്തമാക്കി

MediaOne Logo

Web Desk

  • Updated:

    2023-02-15 14:39:10.0

Published:

15 Feb 2023 2:35 PM GMT

party, Thillankeri, killing, MV Jayarajan,
X

കണ്ണൂർ: ഷുഹൈബ് വധത്തിൽ സി.പി.എംന് പങ്കില്ലെന്ന് എം.വി ജയരാജൻ. പാർട്ടി ഒരു ക്വട്ടേഷനും തില്ലങ്കേരിയെ ഏൽപ്പിച്ചിട്ടില്ലെന്നും ഷുഹൈബിനോട്‌ എന്താണ് വിരോധമാണുള്ളതെന്നും ആര് ആഹ്വാനം ചെയ്തിട്ടാണ് കൊല നടത്തിയതെന്ന് തില്ലങ്കേരി വ്യക്തമാക്കണമെന്നും എം.വി ജയരാജൻ. തെറി രാജാവാകാനാണ് തില്ലങ്കേരിയുടെ ശ്രമമെന്നും തില്ലങ്കേരിയുടെ ഫേസ്ബുക്ക്‌ പോസ്റ്റുകൾ മാലിന്യ നിക്ഷേപ കേന്ദ്രമാണെന്നും മനുഷ്യനായി പിറന്ന ആർക്കും ഇത് വായിക്കാൻ കഴിയില്ലെന്നും എം.വി ജയരാജൻ പറഞ്ഞു.

നാല് വർഷത്തിന് ശേഷം സി പി എം വിരുദ്ധ പ്രചരണത്തിനായി ആരോപണം ആവർത്തിക്കുന്നതിൽ ഔചിത്യമില്ലെന്നും കൊലക്കേസ് പ്രതിയായ ആകാശ് ആരോപണമുന്നയിക്കുന്നത് മാപ്പുസാക്ഷിയായി രക്ഷപ്പെടാനുള്ള ഗൂഡാലോചനയാണെന്നും കൊലപാതകം നടത്തിയത് ആകാശ് തന്നെയെന്ന് സമ്മതിച്ചിട്ടുണ്ടെന്നും ജയരാജൻ വ്യക്തമാക്കി.

ഏത് അന്വേഷണ ഏജൻസി അന്വേഷിക്കുന്നതിലും പാർട്ടിക്ക് വിയോജിപ്പില്ല. സിപിഎമ്മിന്റെ ആശയപ്രചരണത്തിന് ഒരു ക്വട്ടേഷൻ സംഘത്തിന്റെയും ആവശ്യമില്ലെന്നും ഉളുപ്പ് ഉണ്ടങ്കിൽ പാർട്ടിയുടെ കൊടിയും ചിഹ്നവും ഇനി തില്ലെങ്കേരി ഉപയോഗിക്കില്ലെന്നും നാല് വർഷത്തിന് ശേഷം നടത്തിയ തുറന്ന് പറച്ചിൽ ദുരൂഹതയുണ്ടെന്നും ജയരാജൻ പറഞ്ഞു.

ആകാശ് തില്ലങ്കേരി സ്വർണ്ണക്കടത്തിന് നേതൃത്വം നൽകുന്ന വ്യക്തിയെന്ന് ഡി.വൈ.എഫ്.ഐ പറഞ്ഞിരു്നനു. ഡി.വൈ.എഫ്.ഐ നേതാക്കളെയും രക്തസാക്ഷി കുടുംബങ്ങളെയും ആകാശ് അധിക്ഷേപിക്കുന്നുവെന്നും ക്വട്ടേഷൻ സംഘങ്ങളെ പ്രതിരോധിക്കുകയും നിയമ നടപടി സ്വീകരിക്കും ചെയ്യുമെന്നും ഡി.വൈ.എഫ്.ഐ പറഞ്ഞു. നാടിൻറെ സമാധാനം തകർക്കുന്ന പൊതുശല്യങ്ങളെ ഒറ്റപ്പെടുത്തണമെന്നും ഡിവൈഎഫ്ഐ .

ഷുഹൈബ് വധക്കേസിലെ പ്രതിയായ ആകാശ് തില്ലങ്കേരിയുടെ ഫേസ്ബുക്ക് കമന്‍റ് വിവാദമായിരുന്നു. ക്വട്ടേഷന് ആഹ്വാനം ചെയ്തവർക്ക് സഹരണ സ്ഥാപനങ്ങളിൽ ജോലി നടപ്പാക്കിയവർക്ക് പട്ടിണിയും, പടിയടച്ച് പിണ്ഠം വെക്കലും പ്രതിഫലമെന്നാണ് ആകാശ് തില്ലങ്കേരി ഫേസ്ബുക്കിൽ കുറിച്ചത്. അഹ്വാനം നൽകിയവർ കേസുണ്ടായപ്പോൾ തിരിഞ്ഞു നോക്കിയില്ല. പാർട്ടി സംരക്ഷിക്കാതിരുന്നപ്പോൾ ക്വട്ടേഷൻ അടക്കം മറ്റ്‌ വഴികൾ തെരഞ്ഞെടുക്കണ്ടി വന്നു. തെറ്റിലേക്ക് പോകാനുള്ള കാരണം പോലും പാർട്ടി അന്വേഷിച്ചില്ല. ആത്മഹത്യ മാത്രം മുന്നിലവശേഷിച്ചപ്പോഴാണ് പല വഴിക്ക് സഞ്ചരിക്കണ്ടി വന്നത്. പാർട്ടിയിലെ ഊതി വീർപ്പിച്ച ബലൂണുകളെ പച്ചക്ക് നേരിടുമെന്നും തില്ലങ്കേരി ഭീഷണിപ്പെടുത്തി.

കമന്‍റ് വിവാദമായതിനെ തുടർന്ന് തില്ലങ്കേരിക്ക് എതിരായ പോസ്റ്റ്‌ ഡി.വൈ.എഫ്.ഐ നേതാവ് പിൻവലിച്ചിരുന്നു. മട്ടന്നൂർ ബ്ലോക്ക്‌ പ്രസിഡന്റ്‌ സരീഷ് ആണ് എഫ് ബി പോസ്റ്റ്‌ പിൻവലിച്ചത്. ഈ പോസ്റ്റിന്റെ കമന്റ് ആയിട്ടായിരുന്നു ആകാശ് സിപിഎം നേതൃത്വത്തിനെതിരെ രംഗത്ത് എത്തിയത്.

ഷുഹൈബ് വധക്കേസിലും ഒപ്പം സ്വർണക്കടത്ത് കേസിലും പ്രതിയായ ആകാശ് തില്ലങ്കേരി നയിക്കുന്ന ഒരു ടീമും പാർട്ടിയുടെ ഔദ്യോഗിക വിഭാഗവും തമ്മിൽ വലിയ അകൽച്ചയിലാണിപ്പോൾ. ആകാശ് തില്ലങ്കേരിക്ക് ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം എം. ഷാജർ പൊതുവേദിയിൽ വെച്ച് ഒരു ട്രോഫി സമ്മാനിച്ചത് നേരത്തെ വിവാദമായിരുന്നു. എന്നാൽ, ഇങ്ങനെ ട്രോഫി നൽകാനുള്ള സാഹചര്യം തില്ലങ്കേരി തന്നെയുണ്ടാക്കിയതാണെന്ന വിവരം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.

ഇക്കാര്യം തെളിയിക്കുന്ന ആകാശ് തില്ലങ്കേരിയുടെ വാട്സ്ആപ് ചാറ്റ് പാർട്ടി ഫോറങ്ങളിലും സോഷ്യൽ മീഡിയ പേജുകളിലും സജീവമായി പ്രചരിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ഡിവൈഎഫ്ഐയുടെ ബ്ലോക്ക് പ്രസിഡന്റ് കൂടിയായ സരീഷ് ആകാശ് തില്ലങ്കേരിക്കെതിരെ ഒരു ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഈ പോസ്റ്റിന് താഴെയാണ് ആകാശ് തില്ലങ്കേരി സിപിഎം നേതൃത്വത്തിനെതിരെ വെല്ലുവിളി മുഴക്കിക്കൊണ്ട് രംഗത്തെത്തിയത്.

TAGS :

Next Story