Quantcast

മുസ്‍ലിം വിരുദ്ധ പരാമർശം നടത്തിയയാൾ വീണ്ടും സിപിഎം ലോക്കൽ സെക്രട്ടറി

പരാമർശം വിവാദമായതോടെ ഇദ്ദേഹത്തെ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയിരുന്നു

MediaOne Logo

Web Desk

  • Published:

    6 Oct 2024 10:01 AM IST

Shaijal PK Puthuppady
X

കോഴിക്കോട്: മുസ്‍ലിം വിരുദ്ധ പരാമർശം നടത്തിയയാളെ വീണ്ടും സിപിഎം ലോക്കൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു. പി.കെ ഷൈജലിനെയാണ് പുതുപ്പാടി ലോക്കൽ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.

വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ബലിപെരുന്നാൾ വിരുദ്ധ പരാമർശം നടത്തിയതിനെ തുടർന്ന് ഇദ്ദേഹത്തെ ലോക്കൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. എന്നാൽ, ഇന്നലെ നടന്ന പുതുപ്പാടി ലോക്കൽ സമ്മേളനത്തിൽ ഇയാളെ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുത്തു.

ഷൈജലിന്റെ പരാമർശത്തിനെതിരെ പ്രവർത്തകർ ഉൾപ്പെടെ രംഗത്തെത്തിയതിനു പിന്നാലെയാണ് പാർട്ടി നടപടി സ്വീകരിച്ചത്. മുസ്‌ലിം സംഘടനകളും ഷൈജലിനെതിരെ രംഗത്തെത്തിയിരുന്നു.

പ്രാദേശിക വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ മുസ്‍ലിം മതവിശ്വാസികളിൽ തെറ്റിദ്ധാരണക്ക് ഇടയാക്കുംവിധം പാർട്ടി നയത്തിനു വിരുദ്ധമായി പോസ്റ്റ് ഇട്ടതിനാണു ഷൈജലിനെ ലോക്കൽ സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കാൻ തീരുമാനിച്ചതെന്ന് സിപിഎം വാർത്താകുറിപ്പിൽ അറിയിച്ചിരുന്നു. പാർട്ടി നടപടിക്ക് പിന്നാലെ പൊലീസ് കേസെടുക്കുകയും ചെയ്തു. അതേസമയം, നടപടിക്ക് പിന്നാലെ ഷൈജൽ ഫേസ്ബുക്കിൽ ക്ഷമാപണ കുറിപ്പ് പങ്കുവെച്ചിരുന്നു.

TAGS :

Next Story