Quantcast

ദിലീപ് അടക്കമുള്ളവരുടെ ഫോണുകൾ ഇന്ന് ഹൈക്കോടതിക്ക് കൈമാറും; മുന്‍കൂര്‍ ജാമ്യാപേക്ഷയും ഇന്ന് പരിഗണിക്കും

ഇന്ന് രാവിലെ 10.15ന് പ്രതികളുടെ ഫോണുകൾ ഹൈക്കോടതി രജിസ്റ്റാർ ജനറലിന് കൈമാറാനാണ് ജസ്റ്റിസ് .പി ഗോപിനാഥ് നിർദേശിച്ചിട്ടുള്ളത്

MediaOne Logo

Web Desk

  • Published:

    31 Jan 2022 12:53 AM GMT

ദിലീപ് അടക്കമുള്ളവരുടെ ഫോണുകൾ ഇന്ന് ഹൈക്കോടതിക്ക് കൈമാറും; മുന്‍കൂര്‍ ജാമ്യാപേക്ഷയും ഇന്ന് പരിഗണിക്കും
X

വധഗൂഢാലോചനാക്കേസിലെ പ്രതികളായ നടൻ ദിലീപ് അടക്കമുള്ളവരുടെ ഫോണുകൾ ഇന്ന് ഹൈക്കോടതിക്ക് കൈമാറും. ഫോറൻസിക് പരിശോധനക്ക് മുബൈയിലെ സ്വകാര്യ ലാബിൽ നൽകിയ ദിലീപിന്‍റെ രണ്ട് ഫോണുകൾ ഇന്നലെ കൊച്ചിയിലെത്തിച്ചു. പ്രതികളുടെ മുൻകൂർ ജാമ്യപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.

ഇന്ന് രാവിലെ 10.15ന് പ്രതികളുടെ ഫോണുകൾ ഹൈക്കോടതി രജിസ്റ്റാർ ജനറലിന് കൈമാറാനാണ് ജസ്റ്റിസ് .പി ഗോപിനാഥ് നിർദേശിച്ചിട്ടുള്ളത്. ഇതേ തുടർന്നാണ് സ്വകാര ലാബിലേക്കയച്ചിരുന്ന ദിലീപിന്‍റെ രണ്ട് ഫോണുകൾ തിരികെ കൊച്ചിയിലെത്തിച്ചത്. അന്വേഷണ സംഘം ആവശ്യപ്പെട്ട ആറു ഫോണുകളിൽ 4 ഫോണുകൾ പരിശോധനക്കയച്ചിരുന്നില്ല. . രാവിലെ ദിലീപിന്‍റെ അഭിഭാഷകർ ഫോണുകൾ കോടതിയിൽ ഹാജരാക്കും. ദിലീപ് വിവിധ കാലയളവില്‍ ഉപയോഗിച്ച ഫോണുകള്‍ നല്‍കാനായിരുന്നു ആവശ്യം. ദിലീപിന്‍റെ മൂന്നു ഫോണും. സഹോദരന്‍ അനൂപിന്‍റെ രണ്ടു ഫോണും ബന്ധു അപ്പുവിന്‍റെ ഒരു ഫോണുമാണ് ഹാജരാക്കേണ്ടത്. ദിലീപിനെ കൂടാതെ അനൂപ് ,സുരാജ്, അപ്പു, ബൈജു എന്നിവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വാദം കേൾക്കും.



TAGS :

Next Story