വെളിച്ചെണ്ണ വില ഇനിയും കുറയും; മന്ത്രി ജി. ആർ അനിൽ
ഓണത്തിന് സബ്‌സിഡി നിരക്കിൽ രണ്ട് ലിറ്റർ വെളിച്ചെണ്ണ നൽകുമെന്നും മന്ത്രി പറഞ്ഞു

ഭക്ഷ്യമന്ത്രി ജി. ആര്‍. അനില്‍
കോഴിക്കോട്: വെളിച്ചെണ്ണ വില ഇനിയും കുറയുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ. അനിൽ. ഓണത്തിന് കാർഡ് ഒന്നിന് സബ്സിഡി നിരക്കിൽ രണ്ട് ലിറ്റർ വെളിച്ചെണ്ണ നൽകും. വിപണിയിലെ മോശം വെളിച്ചെണ്ണ കണ്ടെത്താൻ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന കർശനമാക്കണമെന്നും മന്ത്രി പറഞ്ഞു.
രണ്ട് ഘട്ടമായിട്ടായിരുക്കും വെളിച്ചെണ്ണ വിതരണം ചെയ്യുന്നത്. ആദ്യ ഘട്ടത്തിൽ ഈ മാസം ഒരു റേഷൻ കാർഡിന് ഒരു ലിറ്റർ വെളിച്ചെണ്ണ സബ്‌സിഡി നിരക്കിൽ 349 രൂപക്ക് സപ്ലൈകോയിലുടെ ലഭിക്കും. ഇതേ കാർഡുകാരന് അടുത്ത മാസവും നാലാം തീയതി വരെ സബ്‌സിഡി നിരക്കിൽ വെളിച്ചെണ്ണ വാങ്ങാവുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
watch video:
Next Story
Adjust Story Font
16

