Quantcast

മയക്കുമരുന്നുമായി പിടിയിലായത് വയനാട്ടിലെ ആദ്യ പുകയില വിമുക്ത സ്കൂളിലെ പ്രിൻസിപ്പൽ

ഇയാൾ സഞ്ചരിച്ച ഇന്നോവ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു

MediaOne Logo

Web Desk

  • Published:

    17 Feb 2024 10:30 AM GMT

മയക്കുമരുന്നുമായി പിടിയിലായത് വയനാട്ടിലെ ആദ്യ പുകയില വിമുക്ത സ്കൂളിലെ പ്രിൻസിപ്പൽ
X

കൽപറ്റ: വയനാട്ടിൽ മാരക ലഹരി മരുന്നായ എം.ഡി.എം.എയുമായി പിടിയിലായത് ജില്ലയിലെ ആദ്യത്തെ പുകയില വിമുക്ത കാമ്പസായി ആരോഗ്യവകുപ്പ് തിരഞ്ഞെടുത്ത പുൽപള്ളി ജയശ്രീ ഹയർ സെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പൽ. പുൽപള്ളി രഘുനന്ദനം വീട്ടിൽ കെ.ആർ. ജയരാജിനെയാണ് (49) 0.26 ഗ്രാം എം.ഡി.എം.എയുമായി കഴിഞ്ഞ ദിവസം ​വൈത്തിരി പൊലീസ് പിടികൂടിയത്.

വെള്ളിയാഴ്ച പുലർച്ച മൂന്നു മണിയോടെ കാറിൽ വരികയായിരുന്ന ജയരാജിനെ മുൻകൂട്ടി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ, പട്രോളിങ് നടത്തുന്ന പൊലീസ് വൈത്തിരി ആശുപ ത്രി ജങ്ഷനിൽ വെച്ച് പിടികൂടുകയായിരുന്നു. പരിശോധനയിൽ കീശയിൽ മയക്കുമരുന്ന് കണ്ടെത്തി. സുഹൃത്തിനെ താമരശ്ശേരിയിൽ ഇറക്കി തിരിച്ചുവരുമ്പോഴാണ് ഇയാൾ പൊലീസിന്റെ പിടിയിലാകുന്നത്.

ജയരാജ് സഞ്ചരിച്ച ഇന്നോവ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. സബ് ഇൻസ്പെക്ടർമാരായ പി. വി. പ്രശോഭ്, പി. മുഹമ്മദ്, സീനിയർ സി.പി.ഒ സി.എച്ച്. ഉനൈസ്, സി.പി.ഒ അരുൺ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ജയരാജിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

TAGS :

Next Story