Quantcast

പ്രശ്നം പുതുമുഖങ്ങൾ; എസ്.എഫ്.ഐക്കെതിരെ വിമർശനവുമായി ബിനോയ് വിശ്വം

സംഘടനക്കെതിരെ ബിനോയ് വിശ്വം രംഗത്തുവരുന്നത് ഇത് രണ്ടാം തവണ

MediaOne Logo

Web Desk

  • Published:

    15 March 2024 3:47 PM IST

പ്രശ്നം പുതുമുഖങ്ങൾ;  എസ്.എഫ്.ഐക്കെതിരെ വിമർശനവുമായി ബിനോയ് വിശ്വം
X

എസ്എഫ്‌ഐക്കെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സംഘടനയുടെ പാരമ്പര്യവും സംസ്‌കാരവും ആശയവും അറിയാത്ത പുതുമുഖങ്ങളാണ് എസ്.എഫ്.ഐയുടെ പ്രശ്‌നമെന്ന് അദ്ദേഹം പറഞ്ഞു. മീഡിയ വണ്ണുമായി നടത്തിയ പ്രത്യേക അഭിമുഖത്തിലായിരുന്നു സി.പി.ഐ നേതാവിന്റെ പ്രസ്താവന.

ഒരാഴ്ച മുമ്പ് കേരള സർവകലാശാല കലോത്സവത്തിൽ എസ്.എഫ്.ഐ ആക്രമണങ്ങളെ അപലപിച്ചുകൊണ്ടും ബിനോയ് വിശ്യം രംഗത്തുവന്നിരുന്നു. എസ്.എഫ്.ഐ നാമധാരികൾ നടത്തുന്നത് സംഘടനയ്ക്ക് നിരക്കാത്ത നടപടിയാണ്. സംഘടനയുടെ പാരമ്പര്യത്തിനും ചരിത്രത്തിനും നിരക്കാത്തതാണ് ഉണ്ടായിരിക്കുന്നതെന്നും അന്ന് ബിനോയ് വിശ്വം പറഞ്ഞു.

'മഹത്തായ ലക്ഷ്യങ്ങളുള്ള മഹത്തായ ആദർശങ്ങൾ ആദർശങ്ങൾ മുറുകെ പിടിക്കേണ്ട മഹത്തായ ക്രിയേറ്റിവിറ്റിയുടെ കൂടെ നിൽക്കേണ്ട ഒരു സംഘടനയാണ്. ചില പ്രവർത്തനങ്ങൾ എസ്.എഫ്.ഐ രാഷ്ട്രീയത്തിനും പാരമ്പര്യത്തിനും നിരക്കാത്തതാണ്'- എന്നാണ് ബിനോയ് വിശ്വം പറഞ്ഞത്.

TAGS :

Next Story