Quantcast

കപ്പലപകടങ്ങളിൽ സംസ്ഥാന സർക്കാർ കൃത്യമായി ഇടപെട്ടിട്ടുണ്ട്; മന്ത്രി സജി ചെറിയാൻ

കേന്ദ്ര സർക്കാർ പരിധിയിലാണ് അപകടം നടന്നതെന്നും കോടതി നിർദേശങ്ങൾക്കനുസരിച്ചാണ് കാര്യങ്ങൾ നീങ്ങുന്നതെന്നും സജി ചെറിയാൻ മീഡിയവണിനോട് പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2025-06-29 03:57:31.0

Published:

29 Jun 2025 7:53 AM IST

Minister Saji Cheriyan
X

Photo|Special Arrangement

കൊച്ചി: കപ്പലപകടങ്ങളിൽ സംസ്ഥാന സർക്കാർ കൃത്യമായി ഇടപെട്ടിട്ടുണ്ടെന്നും മൽസ്യത്തൊഴിലാളികൾക്കൊപ്പമാണ് സർക്കാരെന്നും മന്ത്രി സജി ചെറിയാൻ മീഡിയവണിനോട് പറഞ്ഞു. കോടതിയുടെയും സർക്കാരിന്റെയും മൽസ്യത്തൊഴിലാളി സംഘടനകളുടെയും നിലപാട് ഒന്നു തന്നെയാണെന്നും ഇൻഷുറൻസ് കമ്പനിയുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി സൂചിപ്പിച്ചു.

കേന്ദ്ര സർക്കാർ പരിധിയിലാണ് അപകടം നടന്നതെന്നും കോടതി നിർദേശങ്ങൾക്കനുസരിച്ചാണ് കാര്യങ്ങൾ നീങ്ങുന്നതെന്നും സജി ചെറിയാൻ പറഞ്ഞു. കപ്പലപകടം കാരണം യാതൊരു പ്രയാസവും ഉണ്ടായിട്ടില്ലെന്നും സജി ചെറിയാൻ വ്യക്തമാക്കി.

watch video:

TAGS :

Next Story