Quantcast

കോഴിക്കോട് മെഡിക്കൽ കോളേജിലെ റാഗിങ്: സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാവശ്യപ്പെട്ട് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജു നാഥ് കോളേജ് പ്രിൻസിപ്പലിന് നോട്ടീസ് അയച്ചു

MediaOne Logo

Web Desk

  • Published:

    15 March 2022 2:15 AM GMT

കോഴിക്കോട് മെഡിക്കൽ കോളേജിലെ റാഗിങ്: സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു
X

കോഴിക്കോട് മെഡിക്കൽ കോളേജിൽ റാഗിങ്ങിനെ തുടർന്ന് വിദ്യാർഥിക്ക് പഠനം ഉപേക്ഷിക്കേണ്ടി വന്ന സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കൊല്ലം സ്വദേശി ജിതിൻ ജോയ് ഫെബ്രുവരി നാലാം തിയതി മുതൽ റാഗിങ്ങിന് വിധേയനായ സംഭവത്തിലാണ് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനോട് കമ്മീഷൻ വിശദീകരണം തേടി. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാവശ്യപ്പെട്ട് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജു നാഥ് കോളേജ് പ്രിൻസിപ്പലിന് നോട്ടീസ് അയച്ചിരിക്കുകയാണ്. ഏപ്രിലിൽ കോഴിക്കോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.

റാഗിങ് പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. പി.ജി ഓർത്തോ വിദ്യാർഥികളായ ഡോ. മുഹമ്മദ് സാജിദ്, ഡോ. ഹരിഹരൻ എന്നിവർക്കെതിരെയാണ് കേസെടുത്തിരുന്നത്. രണ്ടുപേരെയും പ്രിൻസിപ്പൽ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. ഫെബ്രുവരി നാലാം തിയതി മുതൽ റാഗിങ്ങിന് വിധേയനായ കൊല്ലം സ്വദേശി ജിതിൻ ജോയ് നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ജാമ്യം ലഭിക്കുന്ന വകുപ്പുകൾ ചുമത്തിയാണ് കേസ്. സീനിയർ വിദ്യാർഥികൾ കൂടുതൽ സമയം ജോലി ചെയ്യിപ്പിച്ചു എന്നാണ് ജിതിൻ ജോയിയുടെ പരാതി. ഇത് പൊതുവെ മെഡിക്കൽ കോളേജുകളിൽ നടക്കുന്ന കാര്യമാണെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ റാഗിങ് പരാതി കിട്ടിയതിനാൽ നിയമനടപടി സ്വീകരിക്കേണ്ടിവരുമെന്നും പൊലീസ് അറിയിച്ചു.

The State Human Rights Commission has voluntarily registered a case against a student who had to drop out of Kozhikode Medical College due to ragging

TAGS :

Next Story