Quantcast

പോത്തൻകോട് കഞ്ചാവ് മാഫിയ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി മർദിച്ചു

പോത്തൻകോട് വാവറ അമ്പലത്ത് കഞ്ചാവ് മാഫിയ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി മർദിച്ചു. മുഹമ്മദ് ഷബിൻ എന്ന വിദ്യാർഥിയെ നിർബന്ധിച്ച് കഞ്ചാവ് വലിപ്പിച്ച് ക്രൂരമായി മർദിച്ചെന്നാണ് പരാതി.

MediaOne Logo

Web Desk

  • Published:

    26 Nov 2021 1:19 PM GMT

പോത്തൻകോട് കഞ്ചാവ് മാഫിയ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി മർദിച്ചു
X

പോത്തൻകോട് വാവറ അമ്പലത്ത് കഞ്ചാവ് മാഫിയ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി മർദിച്ചു. മുഹമ്മദ് ഷബിൻ എന്ന വിദ്യാർഥിയെ നിർബന്ധിച്ച് കഞ്ചാവ് വലിപ്പിച്ച് ക്രൂരമായി മർദിച്ചെന്നാണ് പരാതി. വിദ്യാർഥിയുടെ പണവും മൊബൈൽ ഫോണും സംഘം തട്ടിയെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മംഗലപുരം സ്വദേശികളായ ഷെഹിൻ, അഷ്‌റഫ്, അൻസർ, മുരുക്കുപുഴ സ്വദേശി മുഹമ്മദ് ഷിനാസ് എന്നിവരാണ് അറസ്റ്റിലായത്.

സുഹൃത്ത് തന്നെയാണ് ഷബിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി സമീപമുള്ള പുരയിടത്തിൽ വെച്ച് മർദിച്ചത്. ഷബിന്റെ കയ്യിലുണ്ടായിരുന്ന 3000 രൂപയും മൊബൈൽ ഫോണും ഇവർ പിടിച്ചെടുത്തിരുന്നു. മൊബൈൽ ഫോൺ തിരിച്ചു നൽകണമെങ്കിൽ 10,000 രൂപ നൽകണമെന്ന് ആവശ്യപ്പെട്ടതോടെയാണ് ഷബിൻ സംഭവം വീട്ടിൽ പറഞ്ഞത്. ഷബിന്റെ മാതാവ് പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് ഇവർ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു. അറസ്റ്റിലായ ഷെഹിനും അൻസറും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്.

TAGS :

Next Story