സസ്‌പെൻഷൻ തീരുമാനം രാഹുലിനുള്ള കെണി; സജി ചെറിയാൻ
ധാർമികതയുടെ അളവുകോൽ വ്യത്യസ്തമാണെന്നും മുകേഷിനേക്കാൾ കാഠിന്യം കൂടിയ ധാർമിക പ്രശ്‌നമാണ് രാഹുലിന്റെതെന്നും മന്ത്രി പറഞ്ഞു

കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിനെ സസ്‌പെൻഡ് ചെയ്തത് കെണിയാണെന്ന് മന്ത്രി സജി ചെറിയാൻ. സണ്ണി ജോസഫിന്റെ കുശാഗ്ര ബുദ്ധിയാണതെന്നും മന്ത്രി പറഞ്ഞു. രാഹുലിന് നിരപരാധിത്വം തെളിയിക്കാനുള്ള അവസരം നഷ്ടമായെന്നും സജി ചെറിയാൻ അഭിപ്രായപ്പെട്ടു.
കൂടാതെ ധാർമികതയുടെ അളവുകോൽ വ്യത്യസ്തമാണെന്നും മുകേഷിനേക്കാൾ കാഠിന്യം കൂടിയ ധാർമിക പ്രശ്‌നമാണ് രാഹുലിന്റെതെന്നും മന്ത്രി പറഞ്ഞു. ധാർമികത ഉയർത്തിപ്പിടിച്ചാണ് താൻ മുമ്പ് രാജി വെച്ചതെന്നും മന്ത്രി വ്യക്തമാക്കി. എംഎൽഎ സ്ഥാനം രാജിവെക്കുകയാണ് രാഹുൽ ബുദ്ധിമാനാണെങ്കിൽ ചെയ്യേണ്ടിയിരുന്നതെന്നും നിരപരാധിത്വം തെളിയിക്കാനുള്ള അവസരം നഷ്ടപ്പെടുകയാണ് ചെയ്തതെന്നുമാണ് മന്ത്രിയുടെ അഭിപ്രായം.
വി.ഡി സതീശനെ തകർക്കാനുള്ള നീക്കം നടക്കുന്നുവെന്നും സജി ചെറിയാൻ പറഞ്ഞു. കെ.കരുണാകരന്റെ ഭാര്യയെ പോലും നിന്ദിച്ചയാളാണ് മാങ്കൂട്ടത്തിലെന്നും രാഷ്ട്രീയ എതിരാളികൾക്കെതിരെ ആക്രമണങ്ങൾക്ക് നേതൃത്വം കൊടുക്കുന്നയാളാണ് രാഹുലെന്നും അദ്ദേഹം ആരോപിച്ചു.
Adjust Story Font
16

