Quantcast

ഗ്രോ വാസുവിന്റെ ജീവചരിത്ര ഡോക്യുമെന്ററിയുടെ ടീസർ പുറത്തിറങ്ങി

അർഷകാണ് ഡോക്യുമെൻറി സംവിധാനം ചെയ്യുന്നത്

MediaOne Logo

Web Desk

  • Updated:

    2023-11-11 19:03:32.0

Published:

11 Nov 2023 7:01 PM GMT

The teaser of Gro Vasus biographical documentary is out
X

മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസുവിന്റെ ജീവചരിത്ര ഡോക്യുമെന്ററിയുടെ ടീസർ അദ്ദേഹത്തിന്റെ തൊണ്ണൂറ്റിനാലാം ജന്മദിനമായ ഇന്ന് പുറത്തിറങ്ങി. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിലൂടെയാണ് ഇദ്ദേഹം രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയത്. അറുപതുകളുടെ അവസാനത്തോടെ വയനാട്ടിലെ ആദിവാസികളുടെ അടിമജീവിതത്തിന് അറുതി വരുത്താൻ സായുധ കാർഷിക വിപ്ലവ ലൈൻ സ്വീകരിച്ചു. തിരുനെല്ലി - തൃശ്ശിലേരി ആക്ഷനുകളിൽ നേതൃപരമായ പങ്ക് വഹിക്കുകയും ഏഴ് വർഷം ജയിലിൽ കഴിയുകയും ചെയ്തു ഗ്രോ വാസു. മാവൂരിലെ ഗ്വാളിയോർ റയോൺസിലെ തൊഴിലാളി സംഘടന ഗ്രോയുടെ സ്ഥാപക നേതാവ് എന്ന നിലയിലാണ് പേരിന് മുന്നിൽ ഗ്രോ വന്നത്. പിന്നീടങ്ങോട്ട് കേരളത്തിലുടനീളം മുസ്‌ലിം, ദലിത്, അധഃസ്ഥിത വർഗ പോരാട്ടങ്ങളുടെയും മനുഷ്യാവകാശ പ്രവർത്തനങ്ങളുടെയും മുന്നണി പോരാളിയായി. ഏറ്റവും ഒടുവിൽ തന്റെ തൊണ്ണൂറ്റിമൂന്നാം വയസ്സിൽ പശ്ചിമഘട്ടങ്ങളിൽ ഭരണകൂടം നടത്തിയ വ്യാജ ഏറ്റുമുട്ടൽ കൊലകളിൽ പ്രതിഷേധിച്ചതിന് 45 ദിവസം ജയിൽവാസമനുഷ്ഠിച്ചു.

അർഷകാണ് ഡോക്യുമെൻറി സംവിധാനം ചെയ്യുന്നത്. എ വി എം ഉണ്ണി ആർക്കൈവ്‌സിന്റെ സഹകരണത്തോടെ ഔട്ട് ഓഫ് ഓർഡർ ഫിലിംസ്, കാറ്റ്‌ഫോക്‌സ് സ്റ്റുഡിയോസ് എന്നിവ ചേർന്നാണ് ഡോക്യുമെൻററി നിർമിക്കുന്നത്. ഡിഒപി: സൽമാൻ ഷെരീഫ്. എഡിറ്റ്: കെവിൻ. സംഗീതം: രമേഷ് കൃഷ്ണൻ. ആനിമേഷൻ: ഫാത്തിമ ഇസ്മായിൽ. കല: ഹാദിയ റഷീദ്. അസോസിയേറ്റ് ഡയറക്ടർ: മിഥുൻ അലി. അസോസിയേറ്റ് ക്യാമറ: റനീഷ് റഷീദ്. രണ്ടാം യൂണിറ്റ് ക്യാമറ: ഹാറൂൺ കാവനൂർ, മുനീർ അഷ്‌റഫ്, ഉമർ നസീഫ് അലി. സബ്‌ടൈറ്റിൽ: നീമ എം.എസ്.


The teaser of Gro Vasu's biographical documentary is out

TAGS :

Next Story