ഒരുമാസം മുമ്പ് നൽകിയ വാക്ക് പാലിച്ചില്ല; പാലിയേക്കര തകർന്ന റോഡിലെ ടോൾ പിരിവിൽ ദേശീയപാതാ അതോറിറ്റിക്ക് വിമർശനവുമായി കോടതി
മൂന്നാഴ്ചയ്ക്കകം പ്രശ്നം പരിഹരിക്കാനാകുമെന്ന് ദേശീയപാതാ അതോറിറ്റി റിപ്പോർട്ട് നൽകി

കൊച്ചി: പാലിയേക്കരയിൽ തകർന്ന റോഡിലെ ടോൾ പിരിവിൽ ദേശീയപാതാ അതോറിറ്റിക്കെതിരെ ഹൈക്കോടതി. ദേശീയപാതാ അതോറിറ്റി ഒരുമാസം മുൻപ് നൽകിയ വാക്ക് പാലിച്ചില്ലെന്ന് കോടതി വിമർശിച്ചു. വിഷയത്തിൽ ഇടക്കാല ഉത്തരവ് ഇറക്കുമെന്ന് കോടതി പറഞ്ഞു.
എന്നാൽ സർവീസ് റോഡ് സൗകര്യം നൽകിയിരുന്നുവെന്നും സർവീസ് റോഡ് തകർന്നതാണ് ഇപ്പോഴത്തെ പ്രശ്‌നത്തിന് കാരണമെന്നും ദേശീയപാതാ അതോറിറ്റി വ്യക്തമാക്കി. മൂന്നാഴ്ചയ്ക്കകം പ്രശ്നം പരിഹരിക്കാനാകുമെന്ന് ദേശീയപാതാ അതോറിറ്റി റിപ്പോർട്ട് നൽകി. വിഷയം ബുധനാഴ്ച വീണ്ടും പരിഗണിക്കും.
watch video:
Next Story
Adjust Story Font
16

