Quantcast

ആലുവ നഗരമധ്യത്തിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി

ചുവന്ന ഇന്നോവയിലാണ് സംഘം വന്നതെന്നു ഒരു ഡ്രൈവർ

MediaOne Logo

Web Desk

  • Published:

    17 March 2024 1:36 PM IST

The youth was abducted from Aluva city center
X

കൊച്ചി:ആലുവ നഗരമധ്യത്തിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ട് പോയി. തിരക്കേറിയ കെ.എസ്.ആർ.ടി ബസ് സ്റ്റാന്റിനും റെയിൽവെ സ്റ്റേഷനുമിടയിൽ വച്ചാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം.

ആറരയോടെ ഒരു കാർ ടാക്‌സി സ്റ്റാൻറിൽ വന്ന് നിർത്തിയെന്നും അവിടെ നിർത്താൻ പാടില്ലെന്ന് പറഞ്ഞപ്പോൾ അവർ വാഹനം മാറ്റിനിർത്തിയെന്നും കുറച്ചു കഴിഞ്ഞപ്പോൾ ബഹളം കേട്ടുവെന്നും അങ്ങോട്ട് നോക്കിയപ്പോൾ ഒരാളെ തള്ളിക്കയറ്റി പോകുന്നത് കണ്ടുവെന്നും ഒരു ഡ്രൈവർ പറഞ്ഞു. ചുവന്ന ഇന്നോവയിലാണ് സംഘം വന്നതെന്നും നാലു പേരുണ്ടായിരുന്നുവെന്നും വ്യക്തമാക്കി. പൊലീസിന് ചില നിർണായക സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതായാണ് വിവരം.



TAGS :

Next Story