Quantcast

തൃശൂർ തലോറിൽ മൊബൈൽ ഷോപ്പിൽ മോഷണം; 25 ലക്ഷം രൂപയുടെ നഷ്ടം

കീപാഡ് ഫോൺ ഒഴിച്ച് മറ്റെല്ലാ ഫോണുകളും മോഷ്ടാക്കൾ കവർന്നു

MediaOne Logo

Web Desk

  • Published:

    31 March 2025 6:46 PM IST

തൃശൂർ തലോറിൽ മൊബൈൽ ഷോപ്പിൽ മോഷണം; 25 ലക്ഷം രൂപയുടെ നഷ്ടം
X

തൃശൂർ: തൃശൂർ തലോറിൽ മൊബൈൽ ഷോപ്പിൽ മോഷണം.‌ തലോർ സ്വദേശി ഏർണസ്റ്റിന്റെ കടയിൽ ഇന്ന് പുലർച്ചെയാണ് മോഷണം നടന്നത്. 25 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ഉടമ പറഞ്ഞു. കീപാഡ് ഫോൺ ഒഴിച്ച് മറ്റെല്ലാ ഫോണുകളും മോഷ്ടാക്കൾ കവർന്നു. ഏർണസ്റ്റിന്റെ പരാതിയിൽ പുതുക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു.

വെള്ള ഷിഫ്റ്റ് കാറിലെത്തിയ രണ്ടുപേരാണ് മോഷണം നടത്തിയത്. ഇവരെ തിരിച്ചറിയാനായിട്ടില്ല. കാർ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നിലവിൽ പൊലീസ് നടത്തുന്നത്. ഷോപ്പിന്റെ ഷട്ടർ ​ഗ്യാസ് കട്ടർ ഉപയോ​ഗിച്ച് തകർത്ത ശേഷം അകത്തേക്ക് കടക്കുകയായിരുന്നു. ക്യാഷ് കൗണ്ടറിലുണ്ടായിരുന്ന പണവും സ്പീക്കർ അടക്കമുള്ള മറ്റു മൊബൈൽ ആക്സസറീസും പ്രതികൾ മോഷ്ടിച്ചു.

TAGS :

Next Story