Quantcast

'അൻവറിന്റെ കാര്യത്തിൽ നടക്കുന്നത് കൂട്ടായ ചർച്ച, ശുഭകരമായ പര്യവസാനമാണ് പ്രതീക്ഷിക്കുന്നത്'; പി.കെ കുഞ്ഞാലിക്കുട്ടി

കെ.സി വേണുഗോപാലുമായി അൻവർ സംസാരിക്കുന്നതിൽ എന്താണ് തെറ്റെന്ന് രമേശ് ചെന്നിത്തല

MediaOne Logo

Web Desk

  • Published:

    28 May 2025 1:00 PM IST

അൻവറിന്റെ കാര്യത്തിൽ നടക്കുന്നത് കൂട്ടായ ചർച്ച, ശുഭകരമായ പര്യവസാനമാണ് പ്രതീക്ഷിക്കുന്നത്; പി.കെ കുഞ്ഞാലിക്കുട്ടി
X

മലപ്പുറം: അൻവറിന്റെ കാര്യത്തിൽ നടക്കുന്നത് കൂട്ടായ ചർച്ചയാണെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ശുഭകരമായ പര്യവസാനമാണ് പ്രതീക്ഷിക്കുന്നതെന്നും വിചാരിക്കുന്നത് പോലെ വലിയ കുഴപ്പമുണ്ടാകാൻ ഇടയില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, അൻവറുമായി ബന്ധപ്പെട്ട പ്രശ്നം രമ്യമായി പരിഹരിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി രമേശ് ചെന്നിത്തല പറഞ്ഞു. 'എഐസിസി നേതൃത്വവുമായി സംസാരിക്കണം. കെ.സി വേണുഗോപാലുമായി അൻവർ സംസാരിക്കുന്നതിൽ എന്താണ് തെറ്റ്? വൈകാതെ ഇക്കാര്യത്തിൽ ഉചിതമായ ഒരു തീരുമാനത്തിലേക്ക് എത്തിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ചെന്നിത്തല പറയുന്നു.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് വൻവിജയം നേടും.ജനവിരുദ്ധ സർക്കാറിന് എതിരായ വിധിയെഴുത്തായി ഇതുമാറും.ആര്യാടൻ ഷൗക്കത്ത് വമ്പിച്ച ഭൂരിപക്ഷത്തോടെ ജയിക്കും.' ചെന്നിത്തല പറഞ്ഞു.


TAGS :

Next Story