മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യസ്ഥിതിയിൽ മാറ്റമില്ല
അച്ഛൻ തിരിച്ചു വരുമെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും മകൻ അരുൺ കുമാർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു

തിരുവനന്തപുരം: ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യസ്ഥിതി മാറ്റമില്ലാതെ തുടരുന്നു. വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ നിരീക്ഷണത്തിലും ചികിത്സയിലുമാണ് വിഎസ് എന്ന് മെഡിക്കൽ ബുള്ളറ്റിൻ.
അച്ഛൻ തിരിച്ചു വരുമെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും മകൻ അരുൺ കുമാർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. ആരോഗ്യസ്ഥിതി ചെറിയ രീതിയിൽ വഷളായിരുന്നെങ്കിലും, എംആർഐ സ്‌കാനിൽ പുരോഗതി രേഖപ്പെടുത്തിയതായി ഡോക്ടർമാരുമായ സംസാരിച്ച ശേഷം ശനിയാഴ്ച എം.വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞിരുന്നു.
watch video:
Next Story
Adjust Story Font
16

