Quantcast

''മയക്കുമരുന്നിന് ഒരു ന്യായീകരണവും ഇല്ല, അത് മനുഷ്യരെ കൊല്ലും''- എം.എ ബേബി

''ജമയ്ക്കക്കാരനായ കറുത്ത പാട്ടുകാരൻ ബോബ് മാർലിയെ കഞ്ചാവ് കൈവശം വച്ചിതിന് അറസ്റ്റ് ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ പാട്ടും പാൻ ആഫ്രിക്കൻ രാഷ്ട്രീയവും ഇഷ്ടമാണ്. പക്ഷേ, മയക്കുമരുന്ന് ഉപയോഗിച്ചതിന് അതൊന്നും ന്യായീകരണമല്ല''

MediaOne Logo

Web Desk

  • Published:

    29 April 2025 11:00 PM IST

മയക്കുമരുന്നിന് ഒരു ന്യായീകരണവും ഇല്ല, അത് മനുഷ്യരെ കൊല്ലും- എം.എ ബേബി
X

കൊല്ലം: മയക്കുമരുന്നിന് ഒരു ന്യായീകരണവും ഇല്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ ബേബി. അത് മനുഷ്യരെ കൊല്ലും, ചുറ്റുമുള്ളവരെയെല്ലാം നരകത്തിലാക്കും. അതുകൊണ്ട് ഒരു തരം മയക്കുമരുന്നും വേണ്ട! മദ്യമോ മയക്കുമരുന്നോ പ്രതിഭയ്ക്ക് ഒരു ഉത്തേജനവും തരുന്നില്ല എന്ന് ബാലചന്ദ്രൻ ചുള്ളിക്കാട് തന്നെ പറഞ്ഞിട്ടുണ്ട്- ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ എംഎ ബേബി വ്യക്തമാക്കി.

കഞ്ചാവ് കേസിൽ റാപ്പർ വേടന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ നടക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പേര് പരാമർശിക്കാതെയുള്ള എം.എ ബേബിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

''മയക്കുമരുന്ന് മനുഷ്യരെ കൊല്ലും. ചുറ്റുമുള്ളവരെയെല്ലാം നരകത്തിലാക്കും. റെഗ്ഗി സംഗീതത്തിന്റെ ആചാര്യൻ ജമയ്ക്കക്കാരനായ കറുത്ത പാട്ടുകാരൻ ബോബ് മാർലിയെ കഞ്ചാവ് കൈവശം വച്ചിതിന് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബോബ് മാർലിയുടെ പാട്ടും ഇഷ്ടമാണ്, പാൻ ആഫ്രിക്കൻ രാഷ്ട്രീയവും ഇഷ്ടമാണ്. പക്ഷേ, മയക്കുമരുന്ന് ഉപയോഗിച്ചതിന് അതൊന്നും ന്യായീകരണമല്ലെന്നും ബോബ് മാർലിയുടെ ചിത്രം പങ്കുവെച്ച് എം.എ ബേബി പറയുന്നു.

എം.എ ബേബിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

മയക്കുമരുന്നിന് ഒരു ന്യായീകരണവും ഇല്ല. അത് മനുഷ്യരെ കൊല്ലും, ചുറ്റുമുള്ളവരെയെല്ലാം നരകത്തിലാക്കും. അതുകൊണ്ട് ഒരു തരം മയക്കുമരുന്നും വേണ്ട! മദ്യമോ മയക്കുമരുന്നോ പ്രതിഭയ്ക്ക് ഒരു ഉത്തേജനവും തരുന്നില്ല എന്ന് ബാലചന്ദ്രൻ ചുള്ളിക്കാട് തന്നെ പറഞ്ഞിട്ടുണ്ട്.

റെഗ്ഗി സംഗീതത്തിൻറെ ആചാര്യൻ ജമയ്ക്കക്കാരനായ കറുത്ത പാട്ടുകാരൻ ബോബ് മാർലിയെ കഞ്ചാവ് കൈവശം വച്ചിതിന് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബോബ് മാർലിയുടെ പാട്ടും ഇഷ്ടമാണ്, പാൻ ആഫ്രിക്കൻ രാഷ്ട്രീയവും ഇഷ്ടമാണ്. പക്ഷേ, മയക്കുമരുന്ന് ഉപയോഗിച്ചതിന് അതൊന്നും ന്യായീകരണമല്ല.

TAGS :

Next Story