പാലക്കാട് നിന്ന് സർപ്രൈസ് എൻട്രികളുണ്ടാകും; രാഹുൽ മാങ്കൂട്ടത്തിൽ
കോൺഗ്രസ് ഭരണഘടന അംഗീകരിക്കുന്ന ആർക്കും കോൺഗ്രസുമായി സഹകരിക്കാമെന്നും രാഹുൽ പറഞ്ഞു

പാലക്കാട്: പാലക്കാട് സിപിഎമ്മിൽ അഗ്‌നിപർവ്വതം കണക്കെയുള്ള ഒരുപാട് അസ്വസ്ഥതകൾ പുകയുന്നുണ്ടെന്നും ജനകീയരായിട്ടുള്ള ഒരുപാടാളുകളുടെ സർപ്രൈസ് എൻട്രികളുണ്ടാകുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ. ഇപ്പോൾ നടക്കുന്നത് വെറും ട്രൈലർ മാത്രമാണെന്നും ഇനിയുള്ള ദിവസങ്ങളിൽ പാലക്കാട് നിന്ന ഒരുപാട് എൻട്രികളുണ്ടാകുമെന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞത്.
കോൺഗ്രസ് ഭരണഘടന അംഗീകരിക്കുന്ന ആർക്കും കോൺഗ്രസുമായി സഹകരിക്കാമെന്നും രാഹുൽ പറഞ്ഞു. പി.കെ ശശി വിഷയത്തിൽ വി.കെ ശ്രീകണ്ഠൻ പറഞ്ഞതാണ് ശരി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ദുൽഖിഫിൽ പറഞ്ഞത് യൂത്ത് കോൺഗ്രസ് നിലപാട് അല്ലെന്നും രാഹുൽ വ്യക്തമാക്കി. നിയസഭ തെരഞ്ഞെടുപ്പ് ആകുമ്പോഴേക്ക് നിരവധി പ്രമുഖർ സിപിഎമ്മിൽ നിന്നും കോൺഗ്രസിൽ എത്തുമെന്നും പി.കെ ശശി താൽപര്യം പ്രകടിപ്പിച്ചാൽ ചർച്ച നടത്തുമെന്നും രാഹുൽ പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി വൻവിജയം നേടും. അത് സംസ്ഥാന നേതൃത്വത്തിന് കൊടുത്ത വാക്കാണെന്നും രാഹുൽ. തൃത്താല തിരിച്ചുപിടിച്ചു കൊണ്ടായിരിക്കും ഇതിന്റെ തുടക്കമെന്നും അത് ആഗ്രഹമല്ല ആത്മവിശ്വാസമാണെന്നും അദ്ദേഹം പറഞ്ഞു.
watch video:
Adjust Story Font
16

