Quantcast

'പ്രശ്നങ്ങൾ ഉണ്ടായത് പൊലീസിന്റെ തെറ്റായ പെരുമാറ്റം മൂലം, ദേവസ്വത്തെ കരിവാരിത്തേക്കാൻ ശ്രമിക്കുന്നു': തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ് കുമാർ

റിപ്പോർട്ട് വായിച്ച ശേഷം പ്രതികരിക്കാമെന്നും ഗിരീഷ് കുമാർ

MediaOne Logo

Web Desk

  • Updated:

    2026-02-14 08:05:16.0

Published:

14 Feb 2026 1:30 PM IST

പ്രശ്നങ്ങൾ ഉണ്ടായത് പൊലീസിന്റെ തെറ്റായ പെരുമാറ്റം മൂലം, ദേവസ്വത്തെ കരിവാരിത്തേക്കാൻ ശ്രമിക്കുന്നു: തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ് കുമാർ
X

തൃശൂ‍ർ: തൃശൂ‍ർ പൂരം കലക്കലിലേക്ക് നയിച്ച പ്രശ്നങ്ങൾ ഉണ്ടായത് പൊലീസിന്റെ തെറ്റായ പെരുമാറ്റം മൂലമെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ് കുമാർ. ദേവസ്വത്തെ കരിവാരിത്തേക്കാൻ ശ്രമിക്കുന്നുവെന്നും ഇതിൽ ദുഃഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2024ന് മുമ്പും ശേഷവും പൂരം ഭം​ഗിയായി നടന്നു. പൂരം ഭംഗിയായി നടക്കണം എന്ന് മാത്രമാണ് ദേവസ്വത്തിന്റെ ലക്ഷ്യം. റിപ്പോർട്ട് വായിച്ച ശേഷം പ്രതികരിക്കാമെന്നും വാർത്തകളിൽ വന്ന വിവരം മാത്രമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

പൂരം കലക്കലിൽ ദേവസ്വത്തെ പഴിചാരുന്നതായിരുന്നു ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോർട്ട്. അന്വേഷണം റിപ്പോർട്ട് എഡിജിപിക്ക് സമർപ്പിച്ചു.

ഉദ്യോഗസ്ഥർ മനപ്പൂർവം പ്രശ്നമുണ്ടാക്കിയിട്ടില്ലെന്ന് റിപ്പോർട്ടിൽ. തിരുവമ്പാടി ദേവസ്വത്തിന്റെ നിലപാടുകൾ പ്രശ്നത്തിന് കാരണമായതായി അന്വേഷണ റിപ്പോർട്ട്. 16 മാസം കൊണ്ടാണ് കേസിൽ അന്വേഷണം പൂർത്തിയാകുന്നത്. എഡിജിപി അജിത് കുമാറിനെതിരെയും റിപ്പോർട്ടിൽ പരാമർശമില്ലന്നാണ് സൂചന.

TAGS :

Next Story