Quantcast

എസ്എച്ച്ഒക്കെതിരെയുള്ള ബലാത്സംഗക്കേസ്: അന്വേഷണം റൂറൽ ജില്ലാ ക്രൈം ബ്രാഞ്ചിന്

ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന വനിതാ ഡോക്ടറെ ബലപ്രയോഗത്തിലൂടെ പീഡിപ്പിച്ചെന്നാണ് പരാതി

MediaOne Logo

Web Desk

  • Updated:

    2022-03-20 10:34:03.0

Published:

20 March 2022 3:10 PM IST

എസ്എച്ച്ഒക്കെതിരെയുള്ള ബലാത്സംഗക്കേസ്:  അന്വേഷണം റൂറൽ ജില്ലാ ക്രൈം ബ്രാഞ്ചിന്
X

തിരുവനന്തപുരം മലയൻകീഴ് എസ്എച്ച്ഒക്കെതിരെയുള്ള ബലാത്സംഗക്കേസ് റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ഉത്തരവ് ഉടനിറങ്ങുമെന്നാണ് വിവരം. പൊലീസ്‌ അസോസിയേഷൻ ജില്ലാ റൂറൽ പ്രസിഡൻറായ എസ്എച്ച്ഒ എ.വി സൈജുവിനെതിരെ വനിതാ ഡോക്ടറുടെ പരാതിയിലാണ് കേസെടുത്തിരുന്നത്. ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന ഇവരെ ബലപ്രയോഗത്തിലൂടെ പീഡിപ്പിച്ചെന്നാണ് പരാതി. പരാതിക്കാരിയുടെ മൊഴി ഇന്നലെ റൂറൽ എസ്പി ദിവ്യ വി ഗോപിനാഥ് രേഖപ്പെടുത്തിയിരുന്നു.

വിവാഹ വാഗ്ദാനം നൽകി സൈജു പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. വിദേശത്ത് നിന്നെത്തിയ ഡോക്ടർ കുടുംബസംബന്ധമായ പ്രശ്നത്തിന് പരാതി നൽകാൻ സ്റ്റേഷനിലെത്തിയപ്പോഴാണ് ഇരുവരും പരിചയത്തിലായത്. പിന്നീട് ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിൽ വിശ്രമിക്കവേ സൈജു ബലപ്രയോഗത്തിലൂടെ പീഡിപ്പിച്ചെന്നാണ് യുവതി പരാതിപ്പെട്ടത്. സൈജു ഇടപെട്ട് തന്റെ ബാങ്കിലെ നിക്ഷേപം മറ്റൊരു ബാങ്കിലേക്ക് ഇട്ടതായും യുവതിയുടെ പരാതിയിൽ പറയുന്നു. പരാതി വന്നതിന് പിന്നാലെ സൈജു അവധിയിൽ പ്രവേശിച്ചിരിക്കുകയാണ്.


Thiruvananthapuram District Crime Branch to probe rape case against SHO Malayankeezh



TAGS :

Next Story