Quantcast

റാഗിങ്ങിന് പരാതി നൽകാനെത്തിയ അമ്മയെയും മകനെയും എസ്എഫ്ഐ മർദിച്ചതായി പരാതി

ഒന്നാംവർഷ വിദ്യാർഥിയായ അർജുനെ നാലാം വർഷ വിദ്യാർഥികളായ എസ്എഫ്ഐ പ്രവർത്തകർ ക്രിസ്മസ് ആഘോഷത്തിനിടെ മർദിച്ചു എന്നായിരുന്നു പരാതി.

MediaOne Logo

Web Desk

  • Updated:

    2024-01-08 14:49:53.0

Published:

8 Jan 2024 1:25 PM GMT

sfi clash
X

തിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കാദമിയിൽ എസ്.എഫ്.ഐ, എ.ബി.വി.പി സംഘർഷം. റാഗിങ്ങിന് ഇരയായ മകനൊപ്പം മൊഴി നൽകാൻ എത്തിയപ്പോൾ എസ് എഫ് ഐ പ്രവർത്തകർ മർദ്ദിച്ചു എന്ന് ആലപ്പുഴ സ്വദേശിനി ആരോപിച്ചു. എന്നാൽ ഇവർ തങ്ങളെ മർദ്ദിക്കുകയായിരുന്നു എന്നാണ് എസ്.എഫ്.ഐയുടെ പരാതി.

ആരോപണ പ്രത്യാരോപണങ്ങൾ കൊണ്ടും സംഘർഷാവസ്ഥ കൊണ്ടും കലുഷിതമായിരുന്നു ഇന്ന് തിരുവനന്തപുരം ലോ അക്കാദമി. കഴിഞ്ഞ മാസം 20ന് നടന്ന റാഗിംഗ് ആരോപണം ആണ് ഇന്നത്തെ സംഘർഷാവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിച്ചത്. ഒന്നാംവർഷ വിദ്യാർഥിയായ അർജുനെ നാലാം വർഷ വിദ്യാർഥികളായ എസ്എഫ്ഐ പ്രവർത്തകർ ക്രിസ്മസ് ആഘോഷത്തിനിടെ മർദിച്ചു എന്നായിരുന്നു പരാതി.

പോലീസ് റാഗിംഗ് കേസ് എടുക്കാതെ വന്നതോടെ ഹൈകോടതി അഡ്വക്കേറ്റ് കൂടിയായ അർജുന്റെ മാതാവ് നിഷ കോടതിയെ സമീപിക്കുകയും പോലീസിന്റെ സുരക്ഷക്കായ് ഉത്തരവ് വാങ്ങുകയും ചെയ്തു. ഇന്ന് മൊഴി നൽകാനായി പോലീസിനോടൊപ്പം അർജുൻ കോളേജിന് അകത്തേയ്ക്ക് പോയപ്പോൾ പുറത്ത് കാത്തു നിന്ന തന്നെ കോളേജ് എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയായ അമേയയുടെ നേതൃത്വത്തിൽ ഒരു കൂട്ടം വിദ്യാർത്ഥികൾ തന്നെ മർദ്ദിച്ചു എന്നാണ് അർജുന്റെ മാതാവിന്റെ ആരോപണം.

അതേസമയം, അർജുന്റെ മാതാവ് നിഷ തങ്ങളെയാണ് മർദ്ദിച്ചതെന്ന് എസ്എഫ്ഐ പ്രവർത്തകയും നാലാം വർഷ വിദ്യാർഥിനിയുമായ അമേയ പറയുന്നു. ഇരുവിഭാഗക്കാരും ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ റാഗിംഗ് അടക്കമുള്ള എല്ലാ പരാതികളിലും കൃത്യമായ അന്വേഷണം നടത്തുമെന്നാണ് പേരൂർക്കട പോലീസ് വ്യക്തമാക്കുന്നത്.

സംഭവത്തിന് പിന്നാലെ അർജുന്റെ മാതാവ് നിഷേയും എസ്എഫ്ഐ പ്രവർത്തകയായ അമയ മനോജിനെയും എ ബി വി പി പ്രവർത്തകരായ മറ്റ് നാല് വിദ്യാർത്ഥികളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ തുടർച്ചയായി ഛർദിചതിനെ തുടർന്ന് അമേയയെ മെഡിക്കൽ കോളജിലേക്ക് മാറ്റി.

TAGS :

Next Story