Quantcast

മസാല ബോണ്ട് കേസ്; തോമസ് ഐസക്ക് ഇന്ന് ഇ.ഡിക്ക് മുന്നില്‍ ഹാജരാകില്ല

വിദേശത്തുനിന്നും മസാല ബോണ്ടു വഴി സമാഹരിച്ച 2150 കോടി വിനിയോഗിച്ചതില്‍ ഫെമ നിയമലംഘനം നടന്നിട്ടുണ്ടെന്നാണ് ഇ.ഡി ആരോപണം

MediaOne Logo

Web Desk

  • Updated:

    2024-03-12 01:23:14.0

Published:

12 March 2024 1:16 AM GMT

Violation of Election Code of Conduct; Another complaint to the Election Commission against Thomas Isaac,loksabha election,ldf,udf,latest Malayalam news
X

കൊച്ചി: മസാല ബോണ്ട് കേസില്‍ മുന്‍മന്ത്രി തോമസ് ഐസക്ക് ഇന്ന് ഇ.ഡിക്ക് മുന്നില്‍ ഹാജരാകില്ല. ഇന്ന് കൊച്ചി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി ആറാമത്തെ നോട്ടീസും തോമസ് ഐസക്കിന് നല്‍കിയിരുന്നു. എന്നാല്‍ നോട്ടീസ് നിയമവിരുദ്ധമായതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്നാണ് ഐസക്കിന്റെ നിലപാട്.

പുതിയ നോട്ടീസ് അയച്ചതില്‍ വിശദീകരണം നല്‍കാന്‍ കഴിഞ്ഞദിവസം കേസ് പരിഗണിക്കവേ ഹൈക്കോടതി ഇ.ഡിയോട് നിര്‍ദ്ദേശിച്ചിരുന്നു. വിദേശത്തുനിന്നും മസാല ബോണ്ടു വഴി സമാഹരിച്ച 2150 കോടി വിനിയോഗിച്ചതില്‍ ഫെമ നിയമലംഘനം നടന്നിട്ടുണ്ടെന്നാണ് ഇ.ഡി ആരോപണം.

TAGS :

Next Story