കഞ്ചാവ് വിൽപ്പന എക്സൈസിനെ അറിയിച്ചതിൽ വൈരാഗ്യം; തിരുവനന്തപുരത്ത് 22കാരനെ തട്ടിക്കൊണ്ടുപോയി മർദിച്ച് തല മൊട്ടയടിച്ച മൂന്ന് പേർ പിടിയിൽ
നാലാഞ്ചിറ സ്വദേശി ജിതിൻ, മരുതൂർ സ്വദേശി ജ്യോതിഷ്, മുട്ടട സ്വദേശി സച്ചു ലാൽ എന്നിവരാണ് പിടിയിലായത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് 22കാരനെ തട്ടിക്കൊണ്ടുപോയി മർദിച്ച് തല മൊട്ടയടിച്ച കേസിൽ മൂന്ന് പേർ പിടിയിൽ. നാലാഞ്ചിറ സ്വദേശി ജിതിൻ, മരുതൂർ സ്വദേശി ജ്യോതിഷ്, മുട്ടട സ്വദേശി സച്ചു ലാൽ എന്നിവരെയാണ് മണ്ണന്തല പൊലീസ് പിടികൂടിയത്.
കഞ്ചാവ് വിൽപ്പന എക്സൈസിനെ അറിയിച്ചതിന്റെ വൈരാഗ്യമാണ് തട്ടികൊണ്ട് പോകലിന് കാരണം. മെഡിക്കൽ കോളജ് സ്വദേശിയായ അബ്ദുള്ളയെ ആറംഗ സംഘം വിമാനത്താവളത്തിന് സമീപത്തു നിന്നും ബലമായി പിടിച്ചു കൊണ്ടുപോകുകയായിരുന്നു. തുടർന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.
വാർത്ത കാണാം:
Next Story
Adjust Story Font
16

