തിരുവനന്തപുരം പോത്തൻകോട് കഞ്ചാവും കള്ളനോട്ടും തോക്കുമായി മൂന്നുപേർ പൊലീസ് കസ്റ്റഡിയിൽ
കാപ്പാ കേസിലെ പ്രതിയെ അന്വേഷിച്ചെത്തിയ പോത്തൻകോട്, നെടുമങ്ങാട് സ്റ്റേഷനുകളിൽ നിന്നുള്ള പൊലീസുകാരാണ് മൂന്നു പേരെയും കസ്റ്റഡിയിലെടുത്തത്

തിരുവനന്തപുരം: തിരുവനന്തപുരം പോത്തൻകോട് കഞ്ചാവും കള്ളനോട്ടും തോക്കുമായി മൂന്നുപേർ പൊലീസ് കസ്റ്റഡിയിൽ. രാം വിവേക് , അഭിൻലാൽ, ഋഷിൻ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കാപ്പാ കേസിലെ പ്രതിയെ അന്വേഷിച്ചെത്തിയ പോത്തൻകോട്, നെടുമങ്ങാട് സ്റ്റേഷനുകളിൽ നിന്നുള്ള പൊലീസുകാരാണ് മൂന്നു പേരെയും കസ്റ്റഡിയിലെടുത്തത്. പോത്തൻകോട് കരൂർ ഇടത്താട് രാം വിവേകിന്റെ വീട്ടിൽ കൂടെയുണ്ടായിരുന്ന പെൺകുട്ടിയെ പൊലീസ് ചോദ്യം ചെയ്തു വിട്ടയച്ചു.
Next Story
Adjust Story Font
16

