Quantcast

തിരുവനന്തപുരത്ത് മൂന്ന് പേർക്ക് വളർത്തുനായയുടെ കടിയേറ്റു

അഞ്ചര വയസുകാരിയുൾപ്പെടെയുള്ളവർക്കാണ് കടിയേറ്റത്

MediaOne Logo

ഇജാസ് ബി.പി

  • Updated:

    2022-09-23 14:17:12.0

Published:

23 Sep 2022 1:19 PM GMT

തിരുവനന്തപുരത്ത് മൂന്ന് പേർക്ക് വളർത്തുനായയുടെ കടിയേറ്റു
X

തിരുവനന്തപുരം വക്കത്ത് മൂന്ന് പേർക്ക് വാർത്തുനായയുടെ കടിയേറ്റു. വക്കം കയറ്റുവിളാകം സ്വദേശി അജിത്ത്, മകൾ ശ്രീബാല, അസുമാബീവി എന്നിവർക്കാണ് കടിയേറ്റത്. അഞ്ചര വയസുകാരിയുൾപ്പെടെയുള്ളവർക്കാണ് കടിയേറ്റത്. അഞ്ചു മണിയോടെ സംഭവം നടന്നത്. അങ്കണവാടിയിൽ നിന്ന് ബൈക്കിൽ മകളോടൊത്ത് വരുമ്പോഴാണ് അജിത്തിന് കടിയേറ്റത്.

സംസ്ഥാനത്ത് തെരുവുനായ ശല്യം നിയന്ത്രിക്കാനുള്ള തീവ്ര വാക്സിനേഷൻ ഡ്രൈവിന് തുടങ്ങിയിരിക്കുകയാണ്. ഒരു മാസത്തെ ക്യാമ്പയിനിൽ സംസ്ഥാനത്തെ മുഴുവൻ തെരുവുനായകൾക്കും വാക്സിൻ നൽകാനാണ് സർക്കാർ ലക്ഷ്യം. മൂന്ന് ലക്ഷത്തിലേറെ തെരുവുനായകൾ ഉണ്ടെന്നാണ് മൃഗസംരക്ഷണവകുപ്പിന്റെ കണക്ക്. തദ്ദേശ വകുപ്പിന്റെ നേതൃത്വത്തിൽ സന്നദ്ധസംഘടനകളുടെയടക്കം സഹായത്തോടെയാണ് ക്യാമ്പ് നടക്കുക. പല തദ്ദേശ സ്ഥാപനങ്ങളും നേരത്തെ തന്നെ തെരുവുനായകൾക്കുള്ള വാക്സിനേഷൻ ആരംഭിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഈ വർഷം ഇതുവരെ രണ്ട് ലക്ഷത്തിലെറെ പേർക്ക് നായയുടെ കടിയേറ്റെന്നാണ് കണക്ക്. പേവിഷബാധയേറ്റുള്ള മരണം ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് തിരുവനന്തപുരം ജില്ലയിലാണ്. സംസ്ഥാനത്ത് കഴിഞ്ഞ നാല് വർഷത്തിനിടെ തെരുവുനായയുടെ കടിയേറ്റത് അഞ്ച് ലക്ഷത്തി എൺപത്തി ആറായിരം പേർക്ക്. ഈ വർഷം മാത്രം കടിയേറ്റവരുടെ എണ്ണം രണ്ട് ലക്ഷം കവിഞ്ഞു.

മെയ് മുതൽ ആഗസ്റ്റ് വരെ ചികിത്സ തേടിയത് ഒരു ലക്ഷത്തി എൺപത്തിമൂവായിരം പേർ. കഴിഞ്ഞ പത്ത് വർഷത്തേക്കാൾ ഏറ്റവും കൂടുതൽ പേ വിഷ ബാധയേറ്റുള്ള മരണമുണ്ടായത് ഈ വർഷമാണ്.21 പേർ.വാക്സിൻ സ്വീകരിച്ചവരും മരണത്തിന് കീഴടങ്ങി എന്നതാണ് ആശങ്ക വർധിപ്പിക്കുന്നത്. സംസ്ഥാനത്ത് ആകെ മൂന്ന് ലക്ഷത്തോളം തെരുവുനായക്കളുണ്ടെന്നാണ് മൃഗസംരക്ഷണവകുപ്പിന്റെ പ്രാഥമിക കണക്ക്.




Three people were bitten by a pet dog in Thiruvananthapuram

TAGS :

Next Story