Quantcast

കൊല്ലം ശക്തികുളങ്ങരയിൽ മൂന്നു പേർക്ക് വെട്ടേറ്റു

കുടുംബ വഴക്കിനെ തുടർന്നാണ് ആക്രമണം എന്ന് പൊലീസ്

MediaOne Logo

Web Desk

  • Updated:

    2025-01-30 06:50:40.0

Published:

30 Jan 2025 12:19 PM IST

കൊല്ലം ശക്തികുളങ്ങരയിൽ മൂന്നു പേർക്ക് വെട്ടേറ്റു
X

കൊല്ലം: കൊല്ലം ശക്തികുളങ്ങരയിൽ മൂന്നു പേർക്ക് വെട്ടേറ്റു. ശക്തികുളങ്ങര സ്വദേശി രമണി, സഹോദരി സുഹാസിനി, സുഹാസിനിയുടെ മകൻ സൂരജ് എന്നിവർക്കാണ് വെട്ടേറ്റത്. കുടുംബ വഴക്കിനെ തുടർന്നാണ് ആക്രമണമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.

ആക്രമണത്തിൽ രമണിയുടെ ഭർത്താവ് അപ്പുക്കുട്ടനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. തലയ്ക്ക് പരിക്കേറ്റ രമണിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ഇന്ന് രാവിലെ 8.30ഓടെയായിരുന്നു സംഭവമുണ്ടായത്. രമണിയും ഭര്‍ത്താവ് അപ്പുക്കുട്ടനും തമ്മില്‍ പലതരത്തിലുള്ള പ്രശ്‌നങ്ങളുണ്ടായിരുന്നു. തുടര്‍ന്ന് രമണി വീട്ടില്‍ നിന്ന് മാറി താമസിക്കുകയായിരുന്നു. ഇന്ന് രാവിലെ രമണി തിരികെ വീട്ടിലെത്തിയും ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും അപ്പുക്കുട്ടന്‍ രമണിയെ വെട്ടിപരിക്കേല്‍പ്പിക്കുകയും ചെയ്തു. തുടർന്ന് രമണിയുടെ നിലവിളികേട്ട് സഹോദരിയും മകനും ഓടിയെത്തുകയും ഇവര്‍ക്ക് വെട്ടേൽക്കുകയുമായി‌രുന്നു.

TAGS :

Next Story