Quantcast

കൊല്ലത്ത് പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച മൂന്നുപേർ അറസ്റ്റിൽ

ഇൻസ്റ്റഗ്രാം വഴിയാണ് പ്രതികള്‍ പെണ്‍കുട്ടിയെ പരിചയപ്പെട്ടത്

MediaOne Logo

Web Desk

  • Published:

    23 Jan 2023 12:59 PM IST

plus one student,molestation case,kollam molestation case,Three persons arrested
X

കൊല്ലം: കുണ്ടറയിൽ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. തിരുവനന്തപുരം പെരുമാതുറ സ്വദേശികളായ ജെസീർ, നൗഫൽ, നിയാസ് എന്നിവരാണ് പിടിയിലായത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ തിരുവനന്തപുരത്ത് എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്.

ഇക്കഴിഞ്ഞ 20ാം തീയതിയാണ് പെൺകുട്ടിയെ കാണാതാകുന്നത്. തുടർന്ന് മാതാപിതാക്കൾ നൽകിയ പരാതിയെതുടർന്നാണ് പീഡനവിവരം പുറത്ത് വന്നത്. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ കണ്ടെത്തുന്നത്.

പ്രതി നൗഫലാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്നും ബാക്കി രണ്ടുപേർ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തിലുണ്ടായിരുന്നെന്നുമാണ് പൊലീസ് പറയുന്നത്. പ്രതികളായ ജസീറു നൗഫലും നിരവധി ക്രിമിനൽകേസുകളിൽ പ്രതികളാണെന്നും പൊലീസ് പറയുന്നു.

TAGS :

Next Story