Quantcast

വയനാട് ദുരന്തം; തൃശൂരിൽ ഇത്തവണ പുലികളിയും കുമ്മാട്ടിക്കളിയുമില്ല

ഡിവിഷൻ തല ഓണാഘോഷം ഒഴിവാക്കാനും തൃശൂർ കോർപറേഷൻ യോഗത്തിൽ തീരുമാനം.

MediaOne Logo

Web Desk

  • Published:

    9 Aug 2024 4:44 PM IST

വയനാട് ദുരന്തം; തൃശൂരിൽ ഇത്തവണ പുലികളിയും കുമ്മാട്ടിക്കളിയുമില്ല
X

തൃശൂർ: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂരിൽ ഇത്തവണ ഓണത്തിന് പുലികളിയില്ല. കുമ്മാട്ടിക്കളിയും ഡിവിഷൻ തല ഓണാഘോഷവും ഒഴിവാക്കി. സെപ്റ്റംബർ 18നായിരുന്നു പുലികളി നടക്കേണ്ടിയിരുന്നത്. 16,17 തീയതികളലായിരുന്നു കുമ്മാട്ടിക്കളി.

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷം വേണ്ടെന്നാണ് ഇന്ന് ചേർന്ന തൃശൂർ കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി യോഗം തീരുമാനിച്ചത്. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും യോഗത്തില്‍ പങ്കെടുത്തു. എല്ലാവർഷവും നാലാം ഓണത്തിന് തൃശൂര്‍ റൗണ്ടിൽ നടക്കുന്ന പുലികളി കാണാൻ വിവിധയിടങ്ങളിൽ നിന്ന് പതിനായിരങ്ങളാണ് എത്താറുള്ളത്.


TAGS :

Next Story