Quantcast

തൃശൂർ പാലിയേക്കരയിൽ ടോൾ നിരക്ക് വർധിപ്പിച്ചു: വ്യാപക പ്രതിഷേധം

കുഴി നിറഞ്ഞ ദേശീയപാതയിൽ യാത്ര ചെയ്യാൻ ഇത്രയും ടോൾ നൽകാൻ കഴിയില്ലെന്നാണ് യാത്രക്കാരുടെ നിലപാട്.

MediaOne Logo

Web Desk

  • Updated:

    2022-09-01 14:06:10.0

Published:

1 Sept 2022 7:31 PM IST

തൃശൂർ പാലിയേക്കരയിൽ ടോൾ നിരക്ക് വർധിപ്പിച്ചു: വ്യാപക പ്രതിഷേധം
X

തൃശൂർ: തൃശൂർ പാലിയേക്കരയിൽ ടോൾ നിരക്ക് കൂട്ടിയതിൽ വ്യാപക പ്രതിഷേധം. കുഴി നിറഞ്ഞ ദേശീയപാതയിൽ യാത്ര ചെയ്യാൻ ഇത്രയും ടോൾ നൽകാൻ കഴിയില്ലെന്നാണ് യാത്രക്കാരുടെ നിലപാട്.

പതിനഞ്ച് ശതമാനം വരെയാണ് പാലിയേക്കര ടോൾ പ്ലാസയിൽ നിരക്ക് വർധിപ്പിച്ചത്. ഒരു വശത്തേക്കുള്ള യാത്രക്ക് വിവിധ വാഹനങ്ങൾക്ക് പത്ത് മുതൽ 65 രൂപ വരെ വ്യത്യാസമുണ്ട്. കാറുകൾക്ക് ഒരു ഭാഗത്തേക്ക് 80 രൂപയായിരുന്നത് 90 രൂപയാക്കി. സംഭവത്തിൽ കളക്ടറെത്തി ചർച്ച നടത്തണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. എഐവൈഎഫ് ഇന്നലെ രാത്രി ടോൾ പ്ലാസയിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

പ്രതിഷേധവുമായെത്തിയ എഐവൈഎഫ് പ്രവർത്തകർ ബോൾ ബൂത്ത് തുറന്നിട്ടിരിക്കുകയാണ്.

TAGS :

Next Story