Quantcast

തെരഞ്ഞെടുപ്പ് പൂരത്തിന് കൊടിയിറങ്ങി; ഇനി തൃശൂർ പൂരം

തെരഞ്ഞെടുപ്പിനുമുമ്പേ ജില്ലാ ഭരണകൂടം ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു

MediaOne Logo

Web Desk

  • Updated:

    2026-04-12 09:03:26.0

Published:

12 April 2026 2:32 PM IST

തെരഞ്ഞെടുപ്പ് പൂരത്തിന് കൊടിയിറങ്ങി; ഇനി തൃശൂർ പൂരം
X

തൃശൂർ: തെരഞ്ഞെടുപ്പ് പൂരത്തിന്റെ കൊടിയിറങ്ങി ഇനി തൃശൂർ പൂരത്തിന്റെ നാളുകൾ. തെരഞ്ഞെടുപ്പിനുമുമ്പേ ജില്ലാ ഭരണകൂടം ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു. തിരുവമ്പാടിയുടെ പന്തൽ കാൽനാട്ട് ചടങ്ങ് ഇന്ന് നടന്നു. വെടിക്കെട്ട്, ചമയം, മേളം, പന്തൽ എന്നിവ സംബന്ധിച്ച് അന്തിമതീരുമാനമായി.

ഏപ്രിൽ 21ന് രാവിലെ ആറ് മുതൽ ഏഴുവരെ നടക്കുന്ന കൊടിയേറ്റത്തോടെ പൂരാഘോഷങ്ങൾക്ക് ഔദ്യോഗികമായി തുടക്കമാകും. ഏപ്രിൽ 26, 27 തീയതികളിലാണ് ഇത്തവണത്തെ തൃശൂർ പൂരം. മേടമാസത്തിലെ പൂരം നക്ഷത്രമായ 27നാണ് പ്രധാന പൂരം.




TAGS :

Next Story