തൃശൂർ വോട്ട് കൊള്ള; ഹരിദാസൻ വേങ്ങലശേരിയിലെ സ്ഥിര താമസക്കാരൻ; സി.ഡി സൈമൺ, വാർഡ് മെമ്പർ
ആലത്തൂരിലെ വോട്ടർ പട്ടികയിൽ നിന്ന് ഹരിദാസൻ അടക്കമുള്ള ഏതാനും ബിജെപിക്കാരുടെ പേരുകൾ വെട്ടിയിട്ടുണ്ടെന്നും സൈമൺ

വാർഡ് മെമ്പർ സി.ഡി സൈമൺ, ആരോപണ വിധേയനായ ഹരിദാസൻ
പാലക്കാട്: തൃശൂർ മണ്ഡലത്തിൽ വ്യാജ വോട്ട് ചെയ്തതായി കണ്ടെത്തിയ ഹരിദാസൻ വേലൂർ വെങ്ങലശേരിയിലെ സ്ഥിര താമസക്കാരും നാട്ടിൽ ജോലിയെടുത്ത് ജീവിക്കുന്നവരുമാണെന്ന് വാർഡ് മെമ്പർ സി.ഡി സൈമൺ. ആലത്തൂരിലെ വോട്ടർ പട്ടികയിൽ നിന്ന് ഹരിദാസൻ അടക്കമുള്ള ഏതാനും ബിജെപിക്കാരുടെ പേരുകൾ വെട്ടിയിട്ടുണ്ടെന്നും സൈമൺ മീഡിയവണിനോട് പറഞ്ഞു.
ആലത്തൂർ മണ്ഡലത്തിലെ ബൂത്ത് നമ്പർ 165 ലെ വോട്ടർമാരാണ് ഹരിദാസനും കുടുംബവും. കുടുംബത്തിലെ അഞ്ച് പേരുടെയും വോട്ട് വേലൂരിൽ നിന്ന് വെട്ടി പൂങ്കുന്നത്ത് ചേർക്കുകയായിരുന്നു. ഹരിദാസൻ മൂത്തേടത്ത്, മുഖിയമ്മ മൂത്തേടത്ത്, സൽജ മൂത്തേടത്ത്, എന്നിവരാണ് വ്യാജ വോട്ടർമാർ. അഞ്ചുപേരും ബിജെപി പശ്ചാത്തലമുള്ളവരാണ്.
തദ്ദേശ തെരഞ്ഞെടുപ്പിൽ നേരത്തെയും, നിലവിലെ വോട്ടർപട്ടികയിലും ഇവരുടെ പേരുകളുണ്ടെന്ന് മെമ്പർ വ്യക്തമാക്കുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ വോട്ട് ചെയ്യാൻ വേണ്ടി മാത്രം മനഃപൂർവം വെട്ടി മാറ്റി ചേർത്തതാണെന്ന് കരുതുന്നുവെന്നും സൈമൺ പറഞ്ഞു.
Adjust Story Font
16

