Quantcast

വീട്ടമ്മയുടെ മരണം തുമ്പപ്പൂ തോരൻ കഴിച്ചല്ല; പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരുന്നു.

MediaOne Logo

Web Desk

  • Published:

    11 Aug 2024 8:56 AM IST

abnormal death,thumpapoo thoran,alappuzha,തുമ്പപ്പൂ തോരൻ,ചേര്‍ത്തല,യുവതിയുടെ മരണം
X

ആലപ്പുഴ: ചേർത്തല സ്വദേശി ഇന്ദുവിന്റെ മരണം തുമ്പപ്പൂ തോരൻ കഴിച്ചല്ല എന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോർട്ട്. മാനസിക വെല്ലുവിളി നേരിട്ടിരുന്ന ഇന്ദുവിന് നിരവധി ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. ഇതാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരുന്നു.

തുമ്പപ്പൂ തോരൻ കഴിച്ച് ഇന്ദുവിന് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായതായി വീട്ടുകാർ പറയുന്നത്.തുടർന്ന് ആശുപത്രിയിലിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.

അടുത്തിടെ അരളിപ്പൂ കഴിച്ചതിന് പിന്നാലെ ഹരിപ്പാട് സ്വദേശിനിയായ യുവതി മരിച്ചിരുന്നു. ഇതിനെത്തുടർന്നാണ് തുമ്പപ്പൂ കഴിച്ച് മരണം സംഭവിച്ചതെന്ന രീതിയിൽ വാർത്തകൾ പുറത്ത് വന്നത്.


TAGS :

Next Story