Quantcast

മലപ്പുറത്ത് ടാപ്പിങ് തൊഴിലാളിയെ കൊലപ്പെടുത്തിയ കടുവയെ മയക്കുവെടി വെച്ചേക്കും

സംഭവത്തിൽ CCF നോട് റിപ്പോർട്ട് തേടിയെന്ന് വനംമന്ത്രി പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2025-05-15 14:05:05.0

Published:

15 May 2025 4:28 PM IST

tiger
X

മലപ്പുറം: മലപ്പുറം കാളികാവിൽ ടാപ്പിങ് തൊഴിലാളിയെ കൊലപ്പെടുത്തിയ കടുവയെ മയക്കുവെടിവെക്കുന്നതിൽ തീരുമാനം അൽപ്പസമയത്തിനകം. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം ഉടൻ സ്ഥലത്തെത്തും. കൊല്ലപ്പെട്ട ഗഫൂറിന്‍റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ തീരുമാനമായി. സംഭവത്തിൽ CCF നോട് റിപ്പോർട്ട് തേടിയെന്ന് വനംമന്ത്രി പറഞ്ഞു.

ഇന്ന് പുലർച്ചെയോടെയാണ് കടുവയുടെ ആക്രമണമുണ്ടായത്. ടാപ്പിങ്ങിന് പോയ സമയത്താണ് കടുവ ആക്രമിച്ചത്. കടുവയെക്കണ്ടപ്പോള്‍ കൂടെയുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് ഗഫൂറിന്‍റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. സ്ഥലത്തെത്തിയ ഡിഎഫ്ഒയെ നാട്ടുകാർ തടഞ്ഞു.

അതേസമയം,വന്യജീവി ആക്രമണം തടയാന്‍ സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്ന് ഒരുനടപടിയുണ്ടായില്ലെന്ന് മുന്‍ എംഎല്‍എ പി.വി അന്‍വര്‍ മീഡിയവണിനോട് പറഞ്ഞു. ഒരു മനുഷ്യന് സര്‍ക്കാര്‍ കല്‍പിക്കുന്ന വില ഒരു ലക്ഷവും രണ്ടുലക്ഷവുമാണ്. മനുഷ്യത്വരഹിതമായ പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ കാണിക്കുന്നതെന്നും അന്‍വര്‍ പറഞ്ഞു.



TAGS :

Next Story