വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; രണ്ട് ആടുകളെ കൊന്നു

രാവിലെ നടത്തിയ തിരച്ചിലില്‍ വീടിനോട് ചേര്‍ന്ന പറമ്പില്‍ ആടിന്‍റെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി

MediaOne Logo

ijas

  • Updated:

    2022-11-01 08:09:24.0

Published:

1 Nov 2022 7:54 AM GMT

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; രണ്ട് ആടുകളെ കൊന്നു
X

വയനാട്: ജില്ലയില്‍ വീണ്ടും കടുവയുടെ ആക്രമണം. ഇന്നലെ രാത്രി രണ്ടിടങ്ങളിലായി ആടുകളെ കടുവ കൊന്നു. മീനങ്ങാടി മേപ്പേരിക്കുന്ന് ഉഷയുടെയും കൊടശ്ശേരിക്കുന്ന് മേരിയുടെയും ആടുകളെയാണ് ഇന്നലെ രാത്രി കടുവ കൊന്നത്. വീട്ടുക്കാര്‍ ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോള്‍ കൂട്ടിലുള്ള ആടിനെ കണ്ടില്ല. രാവിലെ നടത്തിയ തിരച്ചിലില്‍ വീടിനോട് ചേര്‍ന്ന പറമ്പില്‍ ആടിന്‍റെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി. കൂടുതൽ നിരീക്ഷണ ക്യാമറകളും കൂടുകളും സ്ഥാപിക്കുമെന്ന് പ്രദേശത്ത് പരിശോധന നടത്തിയ വനപാലകർ പറഞ്ഞു.

ചീരാലിലെ കടുവയെ പിടികൂടിയതോടെ സമാധാനിച്ച ജനങ്ങൾ ഇതോടെ വീണ്ടും ഭീതിയിലാണ്. മീനങ്ങാടി പഞ്ചായത്തിലെ കൃഷ്ണഗിരി, കൊളഗപ്പാറ, പാതിരിപ്പാലം മൈലമ്പാടി തുടങ്ങിയ പ്രദേശങ്ങളിൽ ഒരു മാസത്തിനിടെ 15ലേറെ വളർത്തുമൃഗങ്ങളെയാണ് കടുവ കൊന്നു തിന്നത്.

TAGS :

Next Story