Quantcast

ചീരാലിൽ ഒരു മാസമായി ഭീതി പടർത്തിയ കടുവ കൂട്ടിലായി

14 വളർത്തുമൃഗങ്ങളെ ആക്രമിച്ച കടുവ 9 പശുക്കളെ കൊന്നിരുന്നു.

MediaOne Logo

Web Desk

  • Updated:

    2022-10-28 01:02:55.0

Published:

28 Oct 2022 12:50 AM GMT

ചീരാലിൽ ഒരു മാസമായി ഭീതി പടർത്തിയ കടുവ കൂട്ടിലായി
X

വയനാട് ചീരാലിൽ ഒരു മാസമായി ഭീതി പടർത്തിയിരുന്ന കടുവ കൂട്ടിലായി. പഴൂരില്‍ വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ ഇന്ന് പുലർച്ചയോടെയാണ് കടുവ കുടുങ്ങിയത്. 14 വളർത്തുമൃഗങ്ങളെ ആക്രമിച്ച കടുവ 9 പശുക്കളെ കൊന്നിരുന്നു.

പഴൂർ ജങ്ഷന് സമീപത്തായി പാട്ടവയൽ റൂട്ടിൽ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലാണ് നാട്ടുകാർ ഒടുവില്‍ കടുവയെ കണ്ടത്. ഇതോടെ പ്രദേശത്ത് രാപ്പകൽ സമരം പ്രഖ്യാപിച്ച ജനങ്ങൾ, മുഖ്യമന്ത്രിയുടെ ഉറപ്പിനെ തുടർന്ന് ഇന്നലെ സമരം അവസാനിപ്പിക്കുകയായിരുന്നു.

ലൈവ് ക്യാമറകൾ അടക്കം കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചും മുത്തങ്ങയിൽ നിന്നു കുങ്കിയാനകളെ എത്തിച്ചും വനംവകുപ്പ് കടുവക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയിരുന്നു. അതിനിടെ വീണ്ടും കടുവയിറങ്ങിയതോടെ ജനങ്ങള്‍ ഭീതിയിലായി. ഇന്ന് പുലര്‍ച്ചെയോടെ കടുവ കൂട്ടില്‍ കയറിയതിന്‍റെ ആശ്വാസത്തിലാണ് പ്രദേശത്തെ ജനങ്ങള്‍.

കടുവയെ സുല്‍ത്താന്‍ബത്തേരിയിലെ വന്യജീവി സംരക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകും. ആരോഗ്യ പരിശോധനയ്ക്ക് ശേഷം കടുവയെ ഉള്‍വനത്തില്‍ കൊണ്ടുപോയി തുറന്നുവിടും.

TAGS :

Next Story